കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ?
Aഉപജീവന കൃഷി
Bകടുംകൃഷി
Cമാറ്റ കൃഷി
Dഇവയൊന്നുമല്ല
Answer:
A. ഉപജീവന കൃഷി
Read Explanation:
ഉപജീവന കൃഷി
കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ഉപജീവന കൃഷി എന്നറിയപ്പെടുന്നു.
കടുംകൃഷി
കൂടുതൽ മുതൽമുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി കടുംകൃഷി അഥവാ തീവ്രകൃഷി (Intensive Agriculture) എന്നറിയപ്പെടുന്നു.
ഷിഫ്റ്റിങ് കൃഷി
കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുകയും മണ്ണിൻറെ ഫലപുഷ്ഠത നഷ്‌ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി-പുനഃകൃഷി/ മാറ്റക്ക്യഷി (ഷിഫ്റ്റിങ് കൾട്ടിവേഷൻ).