App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?

Aകിഴക്കൻ തീരസമതലം

Bഗുജറാത്ത് തീരസമതലം

Cകോരമെന്റൽ തീരസമതലം

Dകൊങ്കൺ തീരസമ തലം

Answer:

D. കൊങ്കൺ തീരസമ തലം

Read Explanation:

1. ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് കൊങ്കൺ തീരം. 2. ഏകദേശം 500 കിലോമീറ്ററാണ് ഇതിന്റെ നീളം 3. പശ്ചിമഘട്ടനിരകൾ ഈ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ തീരസമതലം ഇടുങ്ങിയതാണ്. 4. കൊങ്കൺ തീരത്തിന്റെ വടക്കുഭാഗം മണൽ നിറഞ്ഞ[SANDYCOAST] തീരങ്ങളും തെക്കുഭാഗം പാറക്കൂട്ടങ്ങൾ [ROCKY COAST]നിറഞ്ഞ പ്രദേശവുമാണ് . 5. ക്ലിഫുകൾ,ബീച്ചുകൾ,തീരപ്രദേശങ്ങൾ തുടങ്ങിയ ഭൂരൂപങ്ങൾ ഇവിടെ കാണപ്പെടുന്നു 6. ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിൽ ധാരാളം ബീച്ചുകളുണ്ട് 7. ധാരാളം മഴ ലഭിക്കുന്ന ആർദ്ര കാലാവസ്ഥ കൊങ്കൺ തീരത്തെ ജൈവ വൈവിധ്യമാക്കുന്നു 8. നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളും ടൂറിസം കേന്ദ്രങ്ങളും വ്യവസായ കേന്ദ്രങ്ങളുമെല്ലാം കൊങ്കൺ തീരത്തെ സാമ്പത്തിക പ്രവർത്തനങ്ങളാൽ സക്രിയമായ ഒരു മേഖലയാക്കി മാറ്റുന്നു


Related Questions:

____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?
കോറമാന്റൽ തീരത്തെ മണ്ണ് ?
സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?
കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് ______?