1. കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമാണിത് .
2. കാവേരിനദി ഡെൽറ്റായും ഈ തീരസമതലത്തിന്റെ ഭാഗമാണ് .
3. ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഡെൽറ്റാ എക്കല്മണ്ണ് നെൽകൃഷിക്ക് അനുയോജ്യമാണ്
4. കോറമാന്റൽ തീരത്തെ പ്രധാന തടാകമാണ് പുലിക്കാട്ടു തടാകം .പുലിക്കാട്ടു തടാകത്തിന്റെ തീരത്താണ് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്
5. പുലിക്കാറട്ടു തടാകം,പോയിന്റ് കാലിമാർ എന്നെ പക്ഷിസങ്കേതങ്ങൾ,പിച്ചവാരം കണ്ടൽക്കാടുകൾ തുടങ്ങിയവ ഈ പ്രദേശത്തെ ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങളാണ്
6. ഇവിടുത്തെ പ്രധാന മൽസ്യ ബന്ധന ഹാർബറുകളാണ് നാഗപട്ടണം ,കടലൂർ എന്നിവ .
7. ചെന്നൈ തീരത്തെ മറീന ബീച്ച് പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്