ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
Aസലിംഗബഹുവചനം
Bഅലിംഗ ബഹുവചനം
Cപൂജക ബഹുവചനം
Dഇതൊന്നുമല്ല
Answer:
C. പൂജക ബഹുവചനം
Read Explanation:
ഏക വചനം: • ഒന്നിനെ കുറിക്കുന്ന ശബ്ദ രൂപമാണ് ഏക വചനം. ഉദാഹരണം: പശു, പുസ്തകം, പുരുഷൻ ബഹുവചനം: • ബഹുത്വത്തെ കുറിക്കുന്ന ശബ്ദരൂപമാണ് ബഹുവചനം. • ഏകവചനത്തിൽ പ്രത്യയം ചേർത്താണ് ബഹുവചനം ഉണ്ടാക്കുന്നത്. • പ്രത്യയങ്ങൾ - അർ, മാർ, കൾ • ഉദാഹരണം: അവർ, പുസ്കതങ്ങൾ, പുരുഷന്മാർ സലിംഗ ബഹുവചനം: സലിംഗ ബഹുവചനം എന്നത് പുല്ലിംഗം, സ്ത്രീലിംഗം, നപുംസക ലിംഗം ഇവ യിലേതിന്റെയെങ്കിലും ബഹു ത്വത്തെ കാണിക്കുന്നു. പ്രത്യയങ്ങൾ - മാർ, കൾ പുല്ലിംഗ ബഹുവചനം: ഉദാഹരണം: ചിത്രകാരന്മാർ സ്ത്രീലിംഗ ബഹുവചനം ഉദാഹരണം: വനിതകൾ നപുംസകലിംഗ ബഹുവചനം: ഉദാഹരണം: വിദ്യാലയങ്ങൾ