ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
Aശ്രീ ഭദ്രകാളി
Bചാമുണ്ഡേശ്വരി
Cഅന്നപൂർണേശ്വരി
Dവനദുർഗ
Answer:
A. ശ്രീ ഭദ്രകാളി
Read Explanation:
- കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ ഒരു ഭദ്രകാളീ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം.
- ആദിപരാശക്തിയുടെ രൗദ്ര ഭാവമായ ശ്രീ ഭദ്രകാളി ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.
- കിഴക്കോട്ട് ദർശനമായാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
- ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ "ഓണാട്ടുകര" എന്ന പേരിൽ അറിയപ്പെടുന്നു. അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ "ഓണാട്ടുകരയുടെ പരദേവത" എന്നും വിളിക്കുന്നു.