ചെറിയ ആരമുള്ള കാപ്പിലറി ട്യൂബിന് കേശിക ഉയർച്ച എപ്രകാരമായിരിക്കും?
Aകുറവാണ്
Bകൂടുതലാണ്.
Cവളരെ കുറവാണ്
Dഇവയൊന്നുമല്ല
Answer:
B. കൂടുതലാണ്.
Read Explanation:
അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച (Capillary rise) അനുഭവപ്പെടുന്നു.
ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനെ കേശിക ഉയർച്ച (Capillary rise) എന്ന് വിളിക്കുന്നു.
കേശിക ഉയർച്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണമാണ്, ജലം.
പ്രതലബലത്തിന്റെ അനന്തരഫലമാണ് കേശിക ഉയർച്ച.
ചെറിയ ആരമുള്ള കാപ്പിലറി ട്യൂബിന് കേശിക ഉയർച്ച കൂടുതലാണ്.