Challenger App

No.1 PSC Learning App

1M+ Downloads
ജ്വലിക്കുന്ന തീനാളം ഒരു ശിശുവിനെ ആകർഷിക്കുന്നു. എന്നാൽ ജ്വലിക്കുന്ന തീനാളം സ്പർശിക്കുന്ന കുട്ടിയുടെ കൈ വേദനിക്കുകയും വ്യവഹാരം ശിശു പിന്നീട് വർജിക്കുകയും ചെയ്യുന്നു. ഈ വ്യവഹാരങ്ങൾ :

Aആദ്യത്തേത് സ്വാഭാവിക വ്യവഹാരവും രണ്ടാമത്തേത് പ്രകട വ്യവഹാരവും

Bആദ്യത്തേത് സ്വാഭാവിക വ്യവഹാരവും രണ്ടാമത്തേത് പഠിച്ച വ്യവഹാരവും

Cആദ്യത്തേത് പ്രകട വ്യവഹാരവും രണ്ടാമത്തേത് അന്തർലീന വ്യവഹാരവും

Dആദ്യത്തേത് അന്തർലീന വ്യവഹാരവും രണ്ടാമത്തേത് പ്രകട വ്യവഹാരവും

Answer:

B. ആദ്യത്തേത് സ്വാഭാവിക വ്യവഹാരവും രണ്ടാമത്തേത് പഠിച്ച വ്യവഹാരവും

Read Explanation:

പഠനം (Learning)

  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവ് മനോഭാവം നൈപുണി ഇവ ആർജ്ജിക്കുന്ന പ്രക്രിയയാണ് - പഠനം
  • ഉദാ : ഒരു ശിശു എരിയുന്ന മെഴുകുതിരിയിൽ തൊട്ടാൽ കൈകൾ പിൻവലിക്കും. മറ്റൊരു സന്ദർഭം ഉണ്ടായാൽ വളരെ പെട്ടെന്ന് തന്നെ കൈകൾ പിൻവലിക്കുന്നു. ക്രമേണ എരിയുന്ന മെഴുകുതിരിയെ മാത്രമല്ല എരിയുന്ന ഏതൊരു വസ്തുവിനെയും ഒഴിവാക്കാൻ കൂടി ശ്രമിക്കുന്നു. അതായത് അവൻറെ (ശിശുവിൻറെ) വ്യവഹാരം അനുഭവത്തിലൂടെ മാറുന്നു.
  • അനുഭവത്തിലൂടെ വ്യവഹാരത്തിൽ വരുന്ന പരിവർത്തനമാണ് പഠനം - GATES 
  • പഠനം അനുക്രമം നടക്കുന്ന വ്യവഹാര അനുയോജ്യമാണ് - SKINNER

Related Questions:

അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത് ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) സ്നേഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മുമ്പുള്ള ആവശ്യങ്ങൾ ഏതെല്ലാം ?
An English word 'Motivation' is originated from a Latin word 'Movere'. Movere means 1. Tension 2. Drive 3. Motion 4. Motivation
ആധുനിക പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?
ആഗമരീതിയുടെ പ്രത്യേകത ?