Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പരിമിതി അല്ലാത്ത ഏത്?

  1. ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല
  2. വിപണിയിൽ വില നിശ്ചയിക്കാത്ത സാധനങ്ങളും സേവനങ്ങളും സാധാരണയായി ദേശീയ വരുമാനത്തിൽ ഉൾപ്പെടുന്നില്ല
  3. കൃത്യമായ സ്ഥിതിവിവരക്കണക്ക്
  4. സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിൽ കൂടുതൽ ഉൽപ്പാദന ഘട്ടങ്ങളിൽ രേഖപ്പെടുത്താനുള്ള സാധ്യത

    Aരണ്ടും മൂന്നും തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cഎല്ലാം തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    D. മൂന്ന് മാത്രം തെറ്റ്

    Read Explanation:

    ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പരിമിതികൾ 1. കൃത്യമായ സ്ഥിതിവിവരകണക്കുകളുടെ അഭാവം 2. സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിൽ കൂടുതൽ ഉൽപ്പാദന ഘട്ടങ്ങളിൽ രേഖപ്പെടുത്താനുള്ള സാധ്യത 3. ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നില്ല 4. വിപണിയിൽ വില നിശ്ചയിക്കാത്ത സാധനങ്ങളും സേവനങ്ങളും സാധാരണയായി ദേശീയ വരുമാനത്തിൽ ഉൾപ്പെടുന്നില്ല 5. ഗാർഹികജോലി ഉൾപ്പെടുന്നില്ല


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനെ സംബന്ധിച്ചു ശരിയായവ ഏതൊക്കെ ?

    1. 2019 -ൽ രൂപീകരിച്ചു
    2. ഇന്ത്യയിലെ ദേശീയ വരുമാനം ഉൾപ്പെടെയുള്ള സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമാണ് NSO
    3. സാമ്പത്തികാസൂത്രണം രൂപീകരിക്കുന്നു
    4. സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും സാമ്പത്തിക വളർച്ച നിരീക്ഷിക്കുന്നതിനും NSO നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കുന്നു.

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ദേശീയ വരുമാനം കണക്കാക്കുന്നതിന്റെ പ്രാധാന്യത്തിൽ പെടാത്തത് ഏത് ?

      1. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മനസിലാക്കുന്നതിന്
      2. രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന്
      3. വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്
      4. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നതിന്
        കൃഷി,കന്നുകാലി വളർത്തൽ, മൽസ്യബന്ധനം തുടങ്ങിയവ ഏത് സാമ്പത്തിക പ്രവർത്തനത്തിന് ഉദാഹരണമാണ് ?
        അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
        ഒരു സാമ്പത്തികവർഷത്തിൽ രാജ്യത്തെ വിവിധ സാമ്പത്തികപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ ചെലവിന്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്നരീതിയെ എന്ത് പറയുന്നു?