താഴെ പറയുന്നതിൽ കൊളോയിഡ് അല്ലാത്തത് ഏതാണ് ?
Aപാൽ
Bമഷി
Cനേർത്ത കഞ്ഞി വെള്ളം
Dചെളിവെള്ളം
Answer:
D. ചെളിവെള്ളം
Read Explanation:
- മിശ്രിതം - വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർത്ഥം
- ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ
അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം - ഭിന്നാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തി ലല്ലാത്ത മിശ്രിതം
- യഥാർത്ഥ ലായനി - അതിസൂക്ഷ്മ ലീനകണികകൾ ചേർന്ന മിശ്രിതം
- കൊളോയിഡ് - അൽപ്പം വലിയ ലീനകണികകൾ ചേർന്ന മിശ്രിതം
- ഉദാ : മഷി , നേർത്ത കഞ്ഞിവെള്ളം , മൂടൽമഞ്ഞ് ,പാൽ
- സസ്പെൻഷനുകൾ - നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വലിപ്പം കൂടിയ ലീനകണികകൾ അടങ്ങിയ മിശ്രിതം
- ഉദാ : ചെളിവെള്ളം