App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതു രീതിയാണ് ഒരു നിശ്ചിത സമയത്ത് ഒരു വ്യക്തിയിൽ മാത്രം പ്രവർത്തിപ്പിച്ചു അതിലെ വ്യതിയാനങ്ങൾ അളക്കുന്നതിന് ഉപയോഗിക്കുന്നത് ?

Aചോദ്യാവലി

Bകേസ് സ്റ്റഡി

Cക്ലിനിക്കൽ രീതി

Dപരീക്ഷണ രീതി

Answer:

C. ക്ലിനിക്കൽ രീതി

Read Explanation:

ക്ലിനിക്കൽ രീതി ( Clinical Method 

  • മനോരോഗ ബാധിതരയാവരുടെ രോഗനിർണ്ണയത്തിലും ചികിത്സയിലുമാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത് .
  • ക്ലിനിക്കൽ പശ്ചാത്തലത്തിൽ വ്യക്തിയുടെ അസ്വഭാവിക പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു വൈദ്യശാസ്ത്ര മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നു.
  • ലൈറ്റ്‌നർ വിറ്റ്മർ ( Lightner Witmer ) ആണ് ക്ലിനിക്കൽ മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത് . പിന്നീട് ഫ്രോയിഡ് ആഡ്‌ലർ യുണ്ട്  എന്നിവരും ഇത് ഫലപ്രദമായി ഉപയോഗിച്ചു.

 


കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി  പഠിക്കുന്ന രീതിയാണിത്.

 

  • മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡിപ്രയോജനപ്പെടുത്താറുണ്ട്.

 

  •  ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു. 

 

  • ഒരു പ്രത്യേക കേസിന്റെ ആഴത്തിലുളള പഠനത്തിനാണിവിടെ ഊന്നൽ. 
  • ഒരു നിശ്ചിതപഠന സമീപനമാണിതിനുളളത് (Longitudinal method).

 

  • കേസ് സ്റ്റഡിക്കായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി സ്ഥാപനം അതിസൂഷ്മമായി അപഗ്രഥിക്കപ്പെടുന്നു. 

 

  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്. 

 

  • ശരിയായ വിശകലനത്തിൽ നിന്ന് പ്രശ്നപരിഹാരത്തിലേക്കും ചികിത്സയിലേക്കും എത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. 

Related Questions:

" ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?
നിരീക്ഷണവുമായി ബന്ധപ്പെട്ട ശേഷി എല്ലാ കുട്ടികളും ആര്‍ജിച്ചിട്ടില്ല എന്ന പ്രശ്നം ടീച്ചറിന് അനുഭവപ്പെട്ടു. ഇത് പരിഹരിക്കാന്‍ അവലംബിക്കാവുന്ന ഏറ്റവും ഉചിതമായ മാര്‍ഗം ഏത് ?
ഒരു പ്രത്യേക വിഷയത്തിലുള്ള കുട്ടികളുടെ നേട്ടം തിട്ടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ശോദകമാണ് :
മനഃശാസ്ത്ര ഗവേഷണ ഉപാധികളും അവയുടെ ഉദ്ദേശ്യങ്ങളും ചുവടെ ചേർത്തിരിക്കുന്നു . ശരിയായ ജോഡി തെരഞ്ഞെടുക്കുക.