App Logo

No.1 PSC Learning App

1M+ Downloads
വിരൽ നുകരൽ എന്നത് ഏതുതരം സമായോജന ക്രിയ തന്ത്രമാണ് ?

Aഅഹം കേന്ദ്രിതത്വം

Bസഹാനുഭൂതി പ്രേരണം

Cപ്രതിപൂർത്തി

Dപ്രതിഗമനം

Answer:

D. പ്രതിഗമനം

Read Explanation:

പ്രതിഗമനം (REGRESSION)

  • പ്രശ്നങ്ങളെ നേരിട്ട് കൈകാര്യം ചെയ്യാതെ പിൻവാങ്ങി മുൻകാല സമായോജനത്തിലേക്ക് തിരിച്ചുപോകുന്നു. 
  • പാശ്ചാദ്‌ഗമനം എന്നും വിളിക്കുന്നു. 
  • ഉദാ: ഇളയകുട്ടി ജനിക്കുമ്പോൾ മുത്തകുട്ടിക്ക് മുൻപ് ലഭിച്ചിരുന്ന ലാളന ലഭിക്കുന്നില്ലെന്ന ബോധത്തിൽ മാതാപിതാക്കൾ തന്നെയും കുടുതൽ ശ്രദ്ധിക്കാൻ വേണ്ടി ആ കുട്ടി കുഞ്ഞായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ചെയ്യുന്നു. (Eg :- വിരൽ നുകരൽ)

Related Questions:

താഴെ തന്നിരിക്കുന്ന സമായോജന തന്ത്രങ്ങളും ഉദാഹരണങ്ങളും ചേരുംപടി ചേർക്കുക. 

സമായോജന തന്ത്രം

                          ഉദാഹരണം 

1) യുക്തികരണം (Rationalisation) 

a) പഠനത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴി യാത്ത വ്യക്തി താൻ പഠിച്ച സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും പറഞ്ഞ് അതിൽ അഭി മാനം കൊള്ളുന്നു.

2) താദാത്മീകരണം (Identification)

b) സഹോദരനോ സഹോദരിയോ ജനിക്കുമ്പോൾ, മൂത്തകുട്ടി കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടി കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്നു.

3) അനുപൂരണം (Compensation)

c) പരീക്ഷയിൽ പരാജയപ്പെട്ട കുട്ടി പരാജയ ത്തിന്റെ കാരണം പ്രയാസമേറിയ ചോദ്യ പേപ്പർ എന്ന് ആരോപിക്കുന്നു

4) പശ്ചാത്ഗമനം (Regression)

d) പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ശ്രമിക്കുന്നു.


കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്
ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണം :
അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തന്റെ ആത്മാഭിമാനം കായിക പ്രവർത്തനത്തിലൂടെ വീണ്ടെടുക്കുന്നത് ഏതു തരം പ്രതിരോധ തന്ത്രമാണ്?
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?