നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടാത്തത് ?
Aപരിസരപഠന ഡയറി
Bസെമിനാർ റിപ്പോർട്ട്
Cടീച്ചിംഗ് മാന്വലിന്റെ പ്രക്രിയാ പേജ്
Dകുട്ടികൾ തയ്യാറാക്കിയ മാതൃകകൾ
Answer:
C. ടീച്ചിംഗ് മാന്വലിന്റെ പ്രക്രിയാ പേജ്
Read Explanation:
പോർട്ട് ഫോളിയോ
- പഠനപ്രവർത്തനത്തിലൂടെ കടന്നുപോകുമ്പോൾ രൂപപ്പെടുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി വിലയിരുത്തുന്നതാണ് - പോർട്ട് ഫോളിയോ
- അക്കാദമീയ പ്രവർത്തനങ്ങളും മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും മൂല്യനിർണയത്തിനായി ഒന്നിച്ചു സൂക്ഷിക്കുന്നത് - പോർട്ട് ഫോളിയോ
- പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുന്ന പ്രധാന രേഖകൾ :-
-
- നോട്ട് ബുക്ക്
- മറ്റു രചനകൾ
- മറ്റു പഠന തെളിവുകൾ (ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവ)
- പഠന തെളിവുകൾ വിലയിരുത്തുന്നതിന് കുട്ടികൾ രൂപപ്പെടുത്തിയ സൂചകങ്ങൾ
- സർഗാത്മക സൃഷ്ടികൾ
- വർക്ക്ഷീറ്റുകൾ
- പോർട്ട് ഫോളിയോയുടെ ധർമ്മം - പഠനത്തെ സംബന്ധിച്ചു കുട്ടിക്കും, രക്ഷിതാവിനും അധ്യാപകനും ഫീഡ്ബാക്ക് നൽകുക
- പോർട്ട്ഫോളിയോ വിലയിരുത്തുന്ന സൂചകങ്ങൾ - ആശയവ്യക്തത, ധാരണകളുടെ സ്വാംശീകരണം, അനുയോജ്യമായ രൂപകല്പന, പൂർണത, തനിമ
ദൈനംദിനാസൂത്രണം
- ഓരോ ക്ലാസിനും വേണ്ടി അധ്യാപകൻ നടത്തുന്ന സൂക്ഷ്മാസൂത്രണം - ദൈനംദിനാസൂത്രണം
- സമഗ്രാസൂത്രണത്തെ അടിസ്ഥാനമാക്കി അതിനെ ക്രമാനുഗതമായി ഓരോ ദിവസവും ക്ലാസിൽ ചെയ്യേണ്ടുന്ന പ്രവർത്തനമാക്കി എഴുതുന്നതാണ് - ദൈനംദിനാസൂത്രണം
- ദൈനം ദിനാസൂത്രണം രേഖപ്പെടുത്തി വയ്ക്കുന്നതാണ് - Teaching Manual
- ടീച്ചിംഗ് മാന്വലിന്റെ ഇടതുവശത്ത് പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ വിശദമാക്കി എഴുതുന്നതാണ് - പ്രക്രിയാപേജ്