App Logo

No.1 PSC Learning App

1M+ Downloads
നീളമുള്ള ചരടിൽ തൂക്കിയിട്ടിരിക്കുന്ന കല്ലിൻ്റെ ഇരുവശത്തേക്കുമുള്ള ചലനമാണ് :

Aകമ്പനം

Bദോലനം

Cവര്‍ത്തുള ചലനം

Dഇതൊന്നുമല്ല

Answer:

B. ദോലനം

Read Explanation:

ഭ്രമണം (Rotation):

  • ഒരു വസ്തു സ്വന്തം അച്ചുതണ്ടിൽ കറങ്ങുമ്പോൾ ഉണ്ടാകുന്ന ചലനമാണ് ഭ്രമണം.
  • ദിന - രാത്രികൾക്ക് കാരണം ഭ്രമണം ആണ്. 

പരിക്രമണം (Revolution):

  • ഒരു വസ്തു മറ്റൊരു വസ്തുവിന് ചുറ്റും ചലിക്കുമ്പോൾ ഉണ്ടാക്കുന്ന ചലനത്തെയാണ് പരിക്രമണം എന്ന് പറയുന്നത്.
  • ഋതുക്കൾ ഉണ്ടാകാൻ കാരണം പരിക്രമണം ആണ്  

വർത്തുള ചലനം (Curvilinear Motion):

      ഒരു വൃത്തത്തിന്റെ ചുറ്റളവിൽ, ഒരു വസ്തുവിന്റെ ചലനമൊ, വൃത്താകൃതിയിലുള്ള പാതയിലൂടെയുള്ള ഒരു വസ്തുവിന്റെ ചലനത്തെയാണ് വർത്തുള ചലനം എന്ന് വിളിക്കുന്നത്.  

നേർരേഖാ ചലനം (Rectilinear Motion):

       വസ്തുവിന്റെ ചലനത്തിന്റെ പാത ഒരു നേർരേഖയിലാണെങ്കിൽ ആ ചലനത്തെ റെക്റ്റിലീനിയർ മോഷൻ എന്ന് പറയുന്നു. 

ദോലനം (Oscillatory Motion):

         ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ ദോലനം (Oscillation) എന്നു പറയുന്നു.

കമ്പനം (Vibration):

     ദ്രുതഗതിയിലുള്ള ദോലന ചലനങ്ങൾ കമ്പനം(Vibration) എന്നറിയപ്പെടുന്നു 


Related Questions:

ആവൃത്തിയുടെ യൂണിറ്റ് എന്താണ് ?
തേനീച്ചകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
ഒച്ചിൻ്റെ ആകൃതി ഉള്ള ആന്തരകർണ്ണത്തിൻ്റെ ഭാഗമായ കോക്ലിയയുടെ ഏകദേശ നീളം എത്ര ?
ശബ്‌ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :
ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .