Challenger App

No.1 PSC Learning App

1M+ Downloads
പഠന പ്രവർത്തനത്തിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് അഭിപ്രായപ്പെട്ടത് ?

Aകോഹ്ളർ

Bഅസുബെൽ

Cവൈഗോട്സ്കി

Dചോംസ്കി

Answer:

C. വൈഗോട്സ്കി

Read Explanation:

 വൈഗോട്സ്കി

  • സാമൂഹികജ്ഞാന നിർമ്മിതിവാദത്തിൻറെ ഉപജ്ഞാതാവ് - വൈഗോട്സ്കി
  • മറ്റുള്ളവരുമായുള്ള സാമൂഹിക-സാംസ്കാരിക ഇടപെടലുകളിലൂടെയാണ് ഒരു വ്യക്തിയുടെ വൈജ്ഞാനിക വികസനം നടക്കുന്നത് എന്നാണ് സാമൂഹികജ്ഞാന നിർമ്മിതിവാദത്തിന്റെ വക്താക്കൾ വാദിച്ചത്.
  • പഠനാനുഭവംവും പഠനപ്രവർത്തനവും സാമൂഹികമായി അടുത്തും സഹകരിച്ചും നടക്കേണ്ടതാണ് എന്നാണ് സാമൂഹിക ജ്ഞാന നിർമിതിവാദ വക്താക്കളുടെ അഭിപ്രായം.
  • പഠന പ്രവർത്തനത്തിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണമെന്ന് അഭിപ്രായപ്പെട്ടത് - വൈഗോട്സ്കി.
  • കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ്  വൈഗോട്സ്കി.

Related Questions:

ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
ശൈശവത്തിലെ ഭാഷാരീതി മാറ്റമില്ലാതെ തുടരുന്ന അവസ്ഥ :
നല്ല കുട്ടി' എന്ന് കേൾക്കുവാനായി ബിനോയ് നന്നായി പെരുമാറുന്നു; കോൾബർഗിന്റെ ധാർമിക വികസന സിദ്ധാന്ത പ്രകാരം, അവൻ ഏത് ഘട്ടത്തിലാണ് ?
' സ്കൂൾ സ്റ്റേജ് ' എന്നറിയപ്പെടുന്ന കാലഘട്ടം ?
ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ സ്‌കഫോൾഡിങ് എന്നാൽ?