പഠനത്തെക്കുറിച്ചുളള ഉള്‍ക്കാഴ്ചാ സിദ്ധാന്തം പ്രചരിപ്പിച്ചത് ആര് ?
Aഇവാന്‍ പാവ്ലോവ്
Bകോഹ്ളർ
Cലെവ് വൈഗോഡ്സ്കി
Dജറോം എസ് ബ്രൂണര്‍
Answer:
B. കോഹ്ളർ
Read Explanation:
അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning)
സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാട്ട് മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
ചിമ്പാൻസികളെ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങൾ അദ്ദേഹം നടത്തി.
ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.