പാവ്ലോവ് നടത്തിയ പ്രശസ്തമായ പരീക്ഷണത്തിൽ "മണിനാദം' പ്രതിനിധാനം ചെയ്യുന്ന ആശയം :
Aപ്രതികരണം
Bശിലരൂപീകരണം
Cചോദനം
Dപ്രബലനം
Answer:
C. ചോദനം
Read Explanation:
ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936) :
- അദ്ദേഹം ജനിച്ചത് റഷ്യയിലാണ്.
- ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
- 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
- 1904 ൽ ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.
പാവ്ലോവിന്റെ പരീക്ഷണം :
- ചോദക പ്രതികരണ ബന്ധം കണ്ടെത്തുന്നതിന് ഏറ്റവും ആദ്യം പരീക്ഷണം നടത്തിയത് പാവ്ലോവ് ആണ്.
- പാവ്ലോവ് പരീക്ഷണം നടത്തിയത് നായയിൽ ആയിരുന്നു.
പാവ്ലോവിന്റെ പരീക്ഷണം ഘട്ടം ഘട്ടമായി :
- സ്ഫടിക കൂട്ടിലടച്ച വിശന്ന നായയ്ക്ക്, പാവ്ലോവ്, യന്ത്രത്തിന്റെ സഹായത്തോടെ ഇറച്ചി കൊടുക്കുന്ന സംവിധാനം ഏർപ്പെടുത്തി.
- ഇറച്ചി കാണുമ്പോൾ നായയിൽ ഉമിനീർ സ്രവിക്കുന്നു.
- അതിന് ശേഷം വെറുതെ മണിയൊച്ച കേൾപ്പിക്കുന്നു.
- നായയിൽ ഉമിനീർ സ്രവിക്കുന്നില്ല.
- തുടർന്ന് ഇറച്ചി കൊടുക്കുന്ന സന്ദർഭങ്ങളിലെല്ലാം മണിയൊച്ച കേൾപ്പിച്ചു.
- ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തിൽ ഉമിനീർ സ്രവിച്ചതു പോലെ, ആഹാരത്തോടൊപ്പം മണി ശബ്ദം കേൾക്കുമ്പോഴും, നായയിൽ ഉമിനീർ സ്രവിക്കാൻ തുടങ്ങി.
അനുബന്ധിത പഠനം (Learning by Conditioning) :
- ആഹാരത്തോടൊപ്പം മണി ശബ്ദം, പല തവണ ആവർത്തിച്ചപ്പോൾ, മണിയൊച്ച മാത്രം കേൾപ്പിക്കുമ്പൊ പോലും, നായയിൽ ഉമിനീർ സ്രവിക്കപ്പെടുന്നതായി കാണാൻ കഴിഞ്ഞു.
- ഇവിടെ ഭക്ഷണം സ്വാഭാവിക ചോദകവും, മണിയൊച്ച കൃത്രിമ ചോദകവുമാണ്.
- ഭക്ഷണത്തോടൊപ്പം മണിയൊച്ച കേൾപ്പിക്കുമ്പോൾ, ഒരു സ്വാഭാവിക ചോദകത്തെ, കൃത്രിമ ചോദകവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
- കൃത്രിമ ചോദകമായ മണിയൊച്ച, നായയിൽ ഒരു സ്വാഭാവിക പ്രതികരണം സൃഷ്ടിച്ചു.
- ഇത്തരത്തിൽ കൃത്രിമ ചോദകവുമായി, സ്വാഭാവിക ചോദകത്തെ ബന്ധപ്പെടുത്തിയുള്ള പഠനമാണ്, അനുബന്ധിത പഠനം (learning by conditioning) എന്നു പറയുന്നത്.
അനുബന്ധനത്തിന്റെ പുരോഗതി :
Note:
- US - Unconditioned Stimulus
- CS - Conditioned Stimulus
- UR - Unconditioned Response
- CR - Conditioned Response