പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ആരാണ് വ്യവഹാര വാദത്തിന് രൂപം നൽകിയത് ?Aകർട്ട് ലെവിൻBജോൺ ബി വാട്സൺCസ്കിന്നർDതോണ്ടെയ്ക്ക്Answer: B. ജോൺ ബി വാട്സൺ Read Explanation: വ്യവഹാരവാദം (Behaviourism) പാവ്ലോവിൻറെ പഠനങ്ങളെയും സ്വന്തം നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ജോൺ ബി വാട്സൺ വ്യവഹാരവാദത്തിന് രൂപം നൽകി. ജീവികളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മനുഷ്യർക്കും ബാധകമാണെന്ന് ഇവർ കരുതി. മനസ്സ് നിരീക്ഷണ വിധേയമല്ലാത്തതിനാൽ അതിനെ അവർ തീർത്തും അവഗണിച്ചു. മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവികളുടെയും വ്യവഹാരങ്ങൾ ചോദക-പ്രതികരണ ബന്ധങ്ങളിൽ അധിഷ്ഠിതമാണെന്ന് ഇവർ വാദിച്ചു. അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനാവുമെന്ന വിശ്വാസത്തെ ഇവർ ബലപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ അംഗീകാരം എളുപ്പത്തിൽ കിട്ടി. 1920 മുതൽ 1960 വരെ മനശാസ്ത്ര മേഖല അടക്കി വാണു. പ്രധാനപ്പെട്ട മറ്റു വ്യവഹാരവാദികൾ :- പാവ്ലോവ് സ്കിന്നർ തോണ്ടെയ്ക്ക് Read more in App