App Logo

No.1 PSC Learning App

1M+ Downloads
പി.വി.സി യുടെ പൂർണരൂപം ?

Aപോളി വിനൈൽ ക്ലോറൈഡ്

Bപോളി വനേഡിയം ക്ലോറൈഡ്

Cപോളി വിനൈൽ കാർബൺ

Dഇതൊന്നുമല്ല

Answer:

A. പോളി വിനൈൽ ക്ലോറൈഡ്

Read Explanation:

  • പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം 
  • പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ 
  • മോണോമെറുകൾ - പോളിമെറുകൾ ഉണ്ടാകാൻ കാരണമായ ലഘു തന്മാത്രകൾ 
  • പി. വി. സി യുടെ പൂർണ്ണരൂപം - പോളിവിനൈൽ ക്ലോറൈഡ് 
  • പി. വി. സി യുടെ മോണോമെർ - വിനൈൽ ക്ലോറൈഡ് 
  • ഇലക്ട്രിക്കൽ വയറിങ് , പ്ലംബിങ് ,ഷൂസുകൾ ,ഹാൻഡ്ബാഗുകൾ ,റെയിൻകോട്ടുകൾ ,ബോട്ടുകൾ ,ബോട്ടിലുകൾ ,ഫർണിച്ചറുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് - പി. വി. സി
  • പി. വി. സി കത്തുന്നതിന്റെ ഫലമായുണ്ടാകുന്ന വിഷ വാതകം - ഡയോക്സിൻ 

Related Questions:

ആറ് കാർബൺ (C6 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
മീതെയ്നിൽ നിന്നും ഒരു ഹൈഡ്രജൻ ആറ്റം നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന റാഡിക്കൽ ആണ് ?
ഏഴ് കാർബൺ (C7 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
വായുവിന്റെ അസാന്നിധ്യത്തിൽ തന്മാത്ര ഭാരം കൂടിയ ഹൈഡ്രോകാർബൺ തന്മാത്ര ഭാരം കുറഞ്ഞ ഹൈഡ്രോകാർബൺ ആയി മാറുന്ന പ്രവർത്തനം ?
ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?