Challenger App

No.1 PSC Learning App

1M+ Downloads
പി.വി.സിയുടെ മോണോമെർ ഏതാണ് ?

Aവനേഡിയം ക്ലോറൈഡ്

Bവിനൈൽ ക്ലോറൈഡ്

Cബേക്കലൈറ്റ്

Dഫൈബർ

Answer:

B. വിനൈൽ ക്ലോറൈഡ്

Read Explanation:

  • പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം 
  • പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ 
  • മോണോമെറുകൾ - പോളിമെറുകൾ ഉണ്ടാകാൻ കാരണമായ ലഘു തന്മാത്രകൾ 
  • പി. വി. സി യുടെ പൂർണ്ണരൂപം - പോളിവിനൈൽ ക്ലോറൈഡ് 
  • പി. വി. സി യുടെ മോണോമെർ - വിനൈൽ ക്ലോറൈഡ് 
  • ഇലക്ട്രിക്കൽ വയറിങ് , പ്ലംബിങ് ,ഷൂസുകൾ ,ഹാൻഡ്ബാഗുകൾ ,റെയിൻകോട്ടുകൾ ,ബോട്ടുകൾ ,ബോട്ടിലുകൾ ,ഫർണിച്ചറുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് - പി. വി. സി
  • പി. വി. സി കത്തുന്നതിന്റെ ഫലമായുണ്ടാകുന്ന വിഷ വാതകം - ഡയോക്സിൻ 

Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും അപൂരിതഹൈഡ്രോകാർബണുകളുടെ IUPAC നാമീകരണത്തിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?
മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെ പൊതുവായി അറിയപ്പെടുന്ന പേര്?
ഫാറ്റി ആസിഡുകളുടെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
ഒരു കാർബൺ ആറ്റം മാത്രമുള്ള ആസിഡാണ്
IUPAC നാമപ്രകാരം ശാഖകൾക്ക് നമ്പർ നൽകേണ്ടത് എങ്ങനെയാണ്?