App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?

Aകേരള ഹൈക്കോടതി

Bസുപ്രീം കോടതി

Cദേശീയ ഹരിത ട്രിബ്യൂണൽ

Dജില്ലാ കോടതി

Answer:

C. ദേശീയ ഹരിത ട്രിബ്യൂണൽ

Read Explanation:

  • ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയത് - ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) .
  • പിഴ കേരള ചീഫ് സെക്രട്ടറിക്ക് നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
  • ഈ തുക തീപിടിത്തത്തിന് ഇരയായവരുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികൾക്കും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.
  • ഒരു മാസത്തിനകം പിഴ അടക്കണമെന്ന് ട്രിബ്യൂണൽ കോർപറേഷനോട് നിർദേശിച്ചു.

Related Questions:

ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
കേരളത്തിൽ ഗോത്ര സംസ്കാരിക സമുച്ഛയം നിലവിൽ വന്ന ജില്ല ?