App Logo

No.1 PSC Learning App

1M+ Downloads
മകരക്കൊയ്ത്ത് എന്നും അറിയപ്പെടുന്ന നെൽ കൃഷി രീതി ?

Aവിരിപ്പ്

Bമുണ്ടകൻ

Cപുഞ്ച

Dഇവയൊന്നുമല്ല

Answer:

B. മുണ്ടകൻ

Read Explanation:

കേരളത്തിലെ നെൽകൃഷി 

വിരിപ്പ്

  • ഏപ്രിൽ , മെയ് മാസങ്ങളിൽ കൃഷി ഇറക്കി സെപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ  വിളവെടുക്കുന്ന നെൽ കൃഷി  രീതിയാണ് വിരിപ്പ് കൃഷി .  
  • ശരത് കാല വിള/ആദ്യവിള എന്നും അറിയപ്പെടുന്നു 
  • കന്നി മാസത്തിൽ വിളവെടുക്കുന്നത് കൊണ്ട്  കന്നിക്കൊയ്ത്ത് എന്നും പറയാറുണ്ട് .

മുണ്ടകൻ

  • സെപ്തംബർ , ഒക്ടോബർ  മാസങ്ങളിൽ വിളവിറക്കി ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന നെൽകൃഷി രീതി .
  • ഇതിനെ ശീതകാല കൃഷി രീതിയായി അറിയപ്പെടുന്നു
  • മകരക്കൊയ്ത്ത് എന്നും ‌ മുണ്ടകൻ  കൃഷി  അറിയപ്പെടുന്നു

പുഞ്ച

  • വേനൽ കാല നെൽ കൃഷി രീതിയാണ് 'പുഞ്ച '
  • ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്നു
  • കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

  


Related Questions:

പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നീവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?
കേരളത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടലാണ് ?
കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്?
ഏത് തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് കൃഷി വകുപ്പ് ആരംഭിച്ചത് ?