മനുഷ്യ മനസ്സിലെ പോലീസ് ഫോഴ്സ് എന്ന് അറിയപ്പെടുന്നത് :
Aഇദ്ദ്
Bഅഹം
Cഅത്യഹം
Dമുകളിൽ പറഞ്ഞതെല്ലാം
Answer:
B. അഹം
Read Explanation:
വ്യക്തിത്വ ഘടന:
വ്യക്തിയിലെ മനോഘടനയെ പ്രധാനമായും മൂന്നായി തിരിക്കാം.
- ഇദ്ദ് (Id)
- അഹം (Ego)
- അത്യഹം (Super Ego)
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇദ്ദ് (Id), അഹം (Ego), അത്യഹം (Super Ego) എന്നീ മൂന്ന് പ്രധാന വ്യവസ്ഥകൾ കൂടി ചേരുന്നതാണ്, വ്യക്തിത്വ ഘടന.
ഇദ് (Id):
- മനുഷ്യ മനസില പ്രാകൃതമായ വിചാര വികാര ശക്തിയാണ് ഇദ്ദ്.
- ജനനം മുതൽക്ക് തന്നെ, ഒരു വ്യക്തിയിൽ കാണപ്പെടുന്ന വ്യക്തിത്വ ഘടകമാണ് ഇദ്ദ്.
- ജന്മ വാസനകൾ ഇദ്ദിനെ ഉത്തേജിപ്പിക്കുന്നു.
- മാനസികോർജം അഥവ ലിബിഡോർജത്തിന്റെ (Libidinal Energy) സംഭരണിയാണ് ഇദ്ദ്.
- വ്യക്തിയുടെ പിരിമുറുക്കത്തിന് അയവ് വരുത്താനും, അയാൾക്ക് സുഖദായകമായ മാർഗം സ്വീകരിക്കാനും, ഇദ്ദ് പ്രോത്സാഹനം നൽകുന്നു.
ഇദ്ദും, സുഖ തത്വവും (Id & Principle of Pleasure):
- ഒരു ജീവി എന്ന നിലയിൽ വ്യക്തിക്ക് ആനന്ദം നൽകുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്, ഇദ്ദ് പ്രവർത്തിക്കുന്നത്.
- സാന്മാർഗിക ബോധമോ, ധാർമ്മിക ബോധമോ ഇല്ലാത്തതിനാൽ, എല്ലാ അസാന്മാർഗിക പ്രവർത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഇദ്ദാണ്.
- നന്മതിന്മകളോ, ശരിതെറ്റുകളോ, യാഥാർത്ഥ്യ അയാഥാർത്ഥ്യങ്ങളോ ഇദ്ദ് പരിഗണിക്കുന്നില്ല.
- വ്യക്തികളിൽ കാണപ്പെടുന്ന ശാരീരിക ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, പട്ടെന്നുള്ള പ്രതികരണങ്ങൾ, ലൈംഗിക വികാരങ്ങൾ എന്നിവയുടെ ഉറവിടം ഇദ്ദ് ആണ്.
- ഇദ്ദ് സുഖ തത്വം (Principle of Pleasure) അനുസരിച്ച് പ്രവർത്തിക്കുന്നു.
അഹം (Ego):
- മാനസിക പ്രക്രിയകളെ ഏകോപിപ്പിക്കുന്നത് ഈഗോയാണ്.
- പ്രായോഗിക തത്ത്വങ്ങളിൽ അധിഷ്ഠിതമായത്, അഹം ആണ്.
- ഇദ്ദിനെ നിയന്ത്രിക്കുകയും, അടക്കി നിർത്തുകയും ചെയ്യുന്ന വൈകാരിക ശക്തിയാണ് അഹം.
- ഇദ്ദ് കാരണം ഉണ്ടാകുന്ന വൈകാരിക ത്വരയെ പ്രായോഗിക തലത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് അഹം ആണ്.
യാഥാർത്ഥ്യ തത്ത്വം (Principle of Reality):
- ഒരു വ്യക്തിയെ യാഥാർത്ഥ്യ ബോധം ഉൾക്കൊണ്ട് പെരുമാറാൻ സഹായിക്കുന്നത് അഹം ആണ്.
- യാഥാർത്ഥ്യ ബോധ തത്വം (Principle of Reality) അനുസരിച്ചാണ്, അഹം പ്രവർത്തിക്കുന്നത്.
- ഇദ്ദിന്റെ ചോദനങ്ങളെ യാഥാർത്ഥ്യ ബോധത്തോടെ നിയന്ത്രിക്കുന്ന ഈഗോയും, സാമൂഹ്യ നിയമങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച്, ചോദനകളെ നിയന്ത്രിക്കുന്ന സൂപ്പർ ഈഗോയും, പരസ്പര പൂരകമായി പ്രവർത്തിക്കുമ്പോഴാണ്, വ്യക്തിത്വം സന്തുലിതമാകുന്നത്.
മനുഷ്യ മനസിലെ പോലീസ് ഫോഴ്സ്:
- ഇദ്ദ് ആത്മനിഷ്ഠമായ അനുഭവങ്ങളെ മാത്രം പരിഗണിക്കുമ്പോൾ, അഹം (Ego) ആത്മനിഷ്ഠമായ അനുഭവങ്ങളെയും, വസ്തുനിഷ്ഠമായ ശെരികളെയും വേർതിരിച്ചറിയുന്നു.
- അതിനാൽ, മനുഷ്യ മനസിലെ പോലീസ് ഫോഴ്സ് (Police Force of human mind) എന്ന് അഹം അറിയപ്പെടുന്നു.
- വ്യക്തിത്വത്തിന്റെ പാലകൻ (Executive of Personality) എന്നും, അഹം അറിയപ്പെടുന്നു.
Note:
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ഇദ്ദും, ഈഗോയും തമ്മിലുള്ള ബന്ധം കുതിരയും, കുതിരക്കാരനും തമ്മിലുള്ളത് പോലെയാണ്.
അത്യഹം (Super Ego):
- അത്യഹം എന്നത് പ്രധാനമായും മനഃസാക്ഷിയാണ്.
- അത്യഹം എന്നത് മനുഷ്യ മനസ്സിലെ അഹത്തിന്റെ തന്നെ ഒരു പരിണിത രൂപമാണ്.
- സാമൂഹിക യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ട് അഹത്തിന്നുണ്ടാകുന്ന അനുഭവങ്ങളിൽ നിന്ന് വികസിക്കുന്നതാണ്, അത്യഹം.
- ഇദ്ദിന് വിപരീതമായി പ്രവർത്തിക്കുന്നതാണ് അത്യഹം.
- പരിപൂർണ്ണതയ്ക്ക് (Perfection) വേണ്ടിയുള്ള ശ്രമമാണ് സൂപ്പർ ഈഗോ.
സാന്മാർഗിക തത്വം (Principle of Morality):
- സാന്മാർഗികമായും, സാംസ്കാരികമായും അനുബന്ധനം ചെയ്യപ്പെട്ട മാനസികാംശമാണ് സൂപ്പർ ഈഗോ.
- സാമൂഹിക നന്മയെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് സൂപ്പർ ഈഗോ.
- സമൂഹം അംഗീകരിച്ചിട്ടുള്ള സാന്മാർഗിക മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച്, ശെരിയും തെറ്റും നിർണയിക്കുന്നതിന്, സൂപ്പർ ഈഗോ ശ്രദ്ധിക്കുന്നതു.
- അത് കൊണ്ട് സാന്മാർഗിക തത്വം (Principle of Morality) അനുസരിച്ചാണ് അത്യഹം പ്രവർത്തിക്കുന്നത്.