App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ലിംഗനിർണയ ക്രോമോസോമിന്റെ എണ്ണമെത്ര ?

A5

B23

C2

D17

Answer:

C. 2

Read Explanation:

മനുഷ്യരിലെ ക്രോമസോമുകൾ

  • ഓരോ ജീവജാതിയിലും നിശ്ചിത എണ്ണം ക്രോമസോമുകളാണുള്ളത്
  • മനുഷ്യനിൽ 46 ക്രോമസോമുകളുണ്ട്.
  • ഇവയിൽ 44 എണ്ണം സ്വരൂപ ക്രോമസോമുകളും (Somatic chromosomes) രണ്ടെണ്ണം ലിംഗനിർണയ ക്രോമസോമുകളുമാണ് (Sex chromosomes).
  • ഒരുപോലെയുള്ള രണ്ടു ക്രോമസോമുകൾ ചേർന്നതാണ് ഒരു സ്വരൂപജോഡി.
  • അങ്ങനെ 22 ജോഡി സ്വരൂപ ക്രോമസോമുകളാണ് മനുഷ്യരിലുള്ളത്.

ലിംഗനിർണയ ക്രോമസോമുകൾ

  • ലിംഗനിർണയ ക്രോമസോമുകൾ രണ്ടുതരമുണ്ട്.
  • അവയെ X ക്രോമസോം എന്നും Y ക്രോമസോം എന്നും വിളിക്കുന്നു.
  • സ്ത്രീകളിൽ രണ്ട് X ക്രോമസോമുകളും പുരുഷൻമാരിൽ ഒരു X ക്രോമസോമും ഒരു Y ക്രോമസോമുമാണുള്ളത്.
  • അതായത്, സ്ത്രീയുടെ ജനിതകഘടന 44 + XX ഉം പുരുഷന്മാരിലേത് 44 + XY ഉം ആണ്.

Related Questions:

സസ്യങ്ങളിലെ കോശഭിത്തി കടന്നെത്തുന്ന രോഗാണുക്കളെ തടയുന്ന പോളിസാക്കറൈഡ് ആണ് :
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതും ആകുന്ന സെബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.

2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.

3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.DNA യില്‍ നിന്ന് പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള സന്ദേശങ്ങള്‍ റൈബോസോമില്‍ എത്തിക്കുന്നത് mRNA തന്‍മാത്രയാണ്.അതുകൊണ്ടുതന്നെ mRNA തന്‍മാത്ര DNA യുടെ സന്ദേശവാഹകന്‍ എന്നറിയപ്പെടുന്നു.

2.tRNA യെക്കൂടാതെ മാംസ്യനിര്‍മ്മാണം സാധ്യമാകില്ല,വ്യത്യസ്ത അമിനോആസിഡുകളെ പ്രോട്ടീന്‍ നിര്‍മാണത്തിനായി റൈബോസോമില്‍ എത്തിക്കുന്നത് tRNAയാണ്.