App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്നതിന് വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച ആപ്പ് ?

Aആരണ്യം

Bവന്യ വീഥി

Cസർപ്പ

Dവന യാത്ര

Answer:

C. സർപ്പ

Read Explanation:

• മനുഷ്യന് ഭീഷണിയാകുന്ന ആന, പുലി, കടുവ, കാട്ടുപോത്ത്, മുള്ളൻ പന്നി, മരപ്പട്ടി, കീരി, പന്നി തുടങ്ങിയ മൃഗങ്ങളുടെ നീക്കത്തെ കുറിച്ചാണ് ആപ്പിലൂടെ വിവരങ്ങൾ നൽകുന്നത് • ആപ്പ് ഡൌൺലോഡ് ചെയ്യുന്നവർക്ക് മൃഗങ്ങളുടെ നീക്കത്തെ കുറിച്ചുള്ള സന്ദേശങ്ങൾ ലഭ്യമാകും • വന്യമൃഗങ്ങളെ നാട്ടിൻപുറങ്ങളിൽ കാണപ്പെട്ടാൽ ജനങ്ങൾക്ക് അവയുടെ ഫോട്ടോയും സ്ഥലവും സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ നൽകാൻ സാധിക്കും • അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടം വർദ്ധിച്ചതിനെ തുടർന്ന് പുറത്തിറക്കിയ ആപ്പാണ് സർപ്പ • സർപ്പ ആപ്പ് പരിഷ്കരിച്ചാണ് എല്ലാ വന്യജീവികളുടെ നീക്കങ്ങളെ കുറിച്ച് വിവരം നൽകുന്ന ആപ്പ് ആക്കി മാറ്റിയത്


Related Questions:

74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?

2024-ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. കേരളത്തിലെ 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26-ന് ആയിരുന്നു.
  2. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് 2024 ജൂൺ 4-നാണ്.
  3. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്, വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയാണ്.
  4. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ചത് ആറ്റിങ്ങൽ നിന്നും അടൂർ പ്രകാശാണ്
    കേരളത്തിന്റെ പുതിയ അഗ്നിശമനസേനാ ഡിജിപി ?
    ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാ അവതരണത്തിനുള്ള സ്ഥിരം വേദിയായ 'ഡിഫറന്റ് ആർട്സ് സെന്റർ' ആദ്യമായി തുടങ്ങുന്നതെവിടെ ?
    2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?