Challenger App

No.1 PSC Learning App

1M+ Downloads
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bവില്യം വൂണ്ട്

Cമാക്സ് വെർത്തിമർ

Dജോൺ ബി. വാട്സൺ

Answer:

A. സിഗ്മണ്ട് ഫ്രോയ്ഡ്

Read Explanation:

മനോവിശ്ലേഷണ സിദ്ധാന്തം (Psychoanalytic Theory)

  • ആസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിൻറെ ആവിഷ്കർത്താവ്.
  • മനസ്സിൻറെ ആന്തരിക പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ഫ്രീ അസോസിയേഷൻ, സ്വപ്ന വിശകലനം, പിശകുകളുടെ വിശകലനം എന്നിവ ഉപയോഗിച്ചു. 
  • ഫ്രോയ്ഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം (സൈക്കോ അനലിറ്റിക് സിദ്ധാന്തം) അനുസരിച്ച് വ്യക്തിത്വം വികസിക്കുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. 
  • ഓരോന്നിനും ഒരു പ്രത്യേക ആന്തരിക മാനസിക സംഘട്ടനമുണ്ട്. 
  • ബോധതലമല്ല മറിച്ച് അബോധതലമാണ് ശരിയായ യാഥാർഥ്യം എന്ന് അദ്ദേഹം കരുതി. 
  • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 
  • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിൻ്റെ മൂന്നു ഭാഗങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. 
  • കാൾ യുങ്ങ്, ആൽഫ്രെഡ് അഡ്‌ലർ എന്നിവരാണ് മറ്റു വക്താക്കൾ. 

Related Questions:

ബഹുമുഖ ബുദ്ധിസിദ്ധാന്തം രൂപപ്പെടുത്തിയ മനശാസ്ത്രജ്ഞൻ ?
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്ത്യാന്തര ബുദ്ധിയിൽ ഉൾപ്പെടാത്തത് ഏത്?
താഴെപ്പറയുന്നവയിൽ ബുദ്ധിശക്തി പാരമ്പര്യാധിഷ്ഠിതമാണെന്ന് വാദിക്കുന്നത് ആര്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകാരിക ബുദ്ധിയുള്ള വ്യക്തികൾക്ക് ഇല്ലാത്ത സവിശേഷത ഏത്?
.................. ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.