App Logo

No.1 PSC Learning App

1M+ Downloads
ലാഹോർ ഗൂഢാലോചന കേസിൽ 1931 മാർച്ച് 23-ന് താഴെ പറയുന്നവരിൽ ആരാണ് തൂക്കി ലേറ്റപ്പെട്ടത് ?

Aസൂര്യ സെൻ

Bരാജ്ഗുരു

Cചന്ദ്രശേഖർ ആസാദ്

Dഇവരാരുമല്ല

Answer:

B. രാജ്ഗുരു

Read Explanation:

  • പഞ്ചാബ്,രാജസ്ഥാൻ,ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ വിപ്ലവകാരികൾ ഡൽഹിയിൽ വച്ച് 1928 ൽ'ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന സംഘടനയ്ക്കു രൂപം നൽകി.
  • ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്‌ഗുരു,സുഖ്‌ദേവ് തുടങ്ങിയവരായിരുന്നു ഇതിനു നേതൃത്വം നൽകിയത്.
  • സായുധവിപ്ലവത്തിനായി ഇവർ ആരംഭിച്ച സേനാവിഭാഗമാണ് 'റിപ്പബ്ലിക്കൻ ആർമി'
  • കോളനിഭരണം അട്ടിമറിക്കുകയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഫെഡറൽ റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് സായുധ വിപ്ലവം സംഘടിപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം.
  • ദേശീയനേതാക്കളിൽ ഒരാളായിരുന്ന ലാലാലജ്‌പത്റായിയുടെ മരണത്തിലേക്കു നയിച്ച ലാത്തിച്ചാർജിനുത്തരവാദിയായ സാൻഡേഴ്‌സ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ഭഗത്സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവർ ചേർന്ന് ലാഹോറിൽ വച്ച് വെടിവച്ചുകൊന്നു.
  • പൗരാവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള കരിനിയമങ്ങൾ പാസാക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് ഭഗത്സിങ്ങും ബദുകേശ്വർ ദത്തും ചേർന്ന് സെൻട്രൽ ലജിസ്റ്റേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു.
  • തുടർന്ന് അറസ്റ്റ് വരിച്ചു. 1931 മാർച്ച് 23 ന് ഭഗത്സിങിനെയും സുഖ്‌ദേവിനെയും രാജ്‌ഗുരുവിനെയും ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റി.

Related Questions:

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആരായിരുന്നു ?
ഗാന്ധിജി ഇന്ത്യയുടെ പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കൽ തുടങ്ങിയത് ഏത് സമരത്തോട് കൂടിയാണ് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത മൈക്കിൾ ഒ ഡയറിനെ വധിച്ച് വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി ആരായിരുന്നു?
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?