App Logo

No.1 PSC Learning App

1M+ Downloads
ലോക കാഴ്ച ദിനം എന്നാണ് ?

Aഒക്ടോബർ 1

Bസെപ്റ്റംബർ 5

Cഒക്ടോബർ 10

Dഡിസംബർ 1

Answer:

C. ഒക്ടോബർ 10

Read Explanation:

  • അന്ധത, കാഴ്ച വൈകല്യങ്ങൾ എന്നിവയിൽ ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി
    എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആചരിക്കുന്ന വാർഷിക അവബോധ ദിനമാണ് ലോക കാഴ്ച ദിനം.
  • അന്ധത ഉൾപ്പെടെയുള്ള കാഴ്ച വൈകല്യത്തിന് കാരണമാകുന്ന പ്രധാന അവസ്ഥകൾ ഇവയാണ് :-

    1. മാക്യുലാർ ഡീജനറേഷൻ : ഈ അവസ്ഥയിൽ വിശദമായ കാഴ്ചക്ക്​ ഉത്തരവാദിയായ റെറ്റിനയുടെ മധ്യഭാഗത്തെ കേടുപാടുകൾ നിഴലുകൾ പോലെ ഉള്ള കാഴ്ചയിലേക്കോ വികലമായ കാഴ്ചയിലേക്കോ നയിക്കുന്നു. മാക്യുലർ ഡീജനറേഷൻ ഉണ്ടാകാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർധിക്കുന്നു. പുകവലി ഇതിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്.

    2. തിമിരം : കണ്ണി​െൻറ ലെൻസിലെ മൂടൽ കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു. തിമിരം വരാനുള്ള സാധ്യത പ്രായം കൂടുന്നതിനനുസരിച്ച് വർധിക്കുന്നു.

    3. ഡയബറ്റിക് റെറ്റിനോപ്പതി : റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. റെറ്റിനയുടെ മധ്യഭാഗത്ത് വീക്കം മൂലമാണ് സാധാരണയായി കാഴ്ച നഷ്ടം സംഭവിക്കുന്നത്. റെറ്റിനയിൽനിന്ന് അസാധാരണമായ രക്തക്കുഴലുകൾ വികസിക്കുകയും രക്തസ്രാവമുണ്ടാവുകയും പെട്ടെന്ന് കാഴ്ച നഷ്​ടപ്പെടുകയും ചെയ്യും.

    4. ഗ്ലോക്കോമ : കാഴ്ചയുടെ നിശ്ശബ്‌ദ കള്ളൻ എന്നറിയപ്പെടുന്നു. ഇത് നേത്രനാനാഡിക്ക് നാശമുണ്ടാക്കുന്നു. തുടക്കത്തിൽ കാഴ്ചയുടെ പെരിഫറൽ ഫീൽഡിനെ മാത്രമേ ബാധിക്കുകയുള്ളൂ. അതിനാൽ സെൻട്രൽ വിഷൻ ഉൾപ്പെടുന്നതുവരെ ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

    5. റിഫ്രാക്ടിവ്​ എറർ : ഇതാണ് കുട്ടികളിലെ കാഴ്ച വൈകല്യത്തി​െൻറ ഏറ്റവും സർവസാധാരണമായ കാരണം. നേത്രഗോളത്തി​െൻറ അസാധാരണമായ ആകൃതി അല്ലെങ്കിൽ നീളം കാരണം പ്രകാശം നേരായ വിധത്തിൽ റെറ്റിനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. തന്മൂലം കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു.






 


Related Questions:

World AIDS Day is observed on :
അന്താരാഷ്ട്ര നാളികേരം ദിനം ?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?
ലോക യോഗ ദിനം?
2024 ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?