App Logo

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?

Aമുഖ്യമന്ത്രി

Bആരോഗ്യ മന്ത്രി

Cഎക്സൈസ് മന്ത്രി

Dചീഫ് സെക്രട്ടറി

Answer:

C. എക്സൈസ് മന്ത്രി

Read Explanation:

വിമുക്തി മിഷൻ

  • മദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവല്‍ക്കരണ മിഷന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുളളത്.

ലക്ഷ്യം

  • സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക,
  • നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക

ഘടന

  • മുഖ്യമന്ത്രി ചെയര്‍മാനും, എക്സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും,

  • എക്സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

  • ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയും,

  • തുടര്‍ന്ന് ബ്ളോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്‍റ് ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും,

  • വാര്‍ഡ് തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Related Questions:

സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലെ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ പരിശീലനവും പഠനപിന്തുണയും നൽകുന്ന പദ്ധതി ?
കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി
“സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ് ?