App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ അറിയപ്പെടുന്നത് ?

Aപ്രമുഖ സവിശേഷതകൾ

Bകേന്ദ്ര സവിശേഷതകൾ

Cദ്വിതീയ സവിശേഷതകൾ

Dഇവയൊന്നുമല്ല

Answer:

A. പ്രമുഖ സവിശേഷതകൾ

Read Explanation:

വ്യക്തിത്വ സവിശേഷതാ സമീപനം (Trait Approach)

  • ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം  - വ്യക്തിത്വ സവിശേഷത 
  • വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് - ഗോൾഡൻ വില്ലാർഡ്  ആൽപ്പോർട്ട്

 

വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട്

3 തരത്തിലുള്ള വ്യക്തി സവിശേഷതകൾ 

  1. പ്രമുഖ സവിശേഷതകൾ (Cardinal traits) 
    • വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ 
    • മറ്റുള്ള സവിശേഷതകളെക്കാൾ മേധാവിത്വം പുലർത്തുന്നു
  2. കേന്ദ്ര സവിശേഷതകൾ (Central traits) 
    • ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനം സവിശേഷ പ്രവണതകൾ 
    • പ്രമുഖ സവിശേഷതകളോളം മേധാവിത്വം പുലർത്തുന്നില്ല 
    • ഒരു വ്യക്തിയുടെ വ്യക്തിത്വം മനസിലാക്കാൻ ഇത്തരം അഞ്ചോ പത്തോ സവിശേഷതകൾ കണ്ടെത്തിയാൽ മതി
  3. ദ്വിതീയ സവിശേഷതകൾ (Secondary traits)
    • മേധാവിത്വം പുലർത്തുന്നവയല്ല
    • വ്യക്തിത്വത്തിൻ്റെ സുപ്രധാന ഘടകങ്ങളായി കരുതപ്പെടാറില്ല
    • ചില പ്രത്യേക സന്ദർഭങ്ങളിൽ കാണപ്പെടുന്നു 

       


Related Questions:

"വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്" - വ്യക്തിത്വത്തെ ഇങ്ങനെ നിർവ്വചിച്ച വ്യക്തി ?
വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് ഏത് ഭാഷയിൽ നിന്നാണ് ?
Select the most suitable expansion for TAT by Morgan and Murray.

താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം കണ്ടെത്തുക.

മനുഷ്യന്റെ പെരുമാറ്റത്തോടുള്ള ഫ്രോയിഡിന്റെ മനോവിശ്ലേഷണ സമീപനത്തിന്റെ പ്രധാന തത്വങ്ങൾ.

  1. മനോവിശ്ലേഷണം ഏകത്വതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

  2. ഫ്രോയിഡിന്റെ സ്ഥിരത തത്വം നോൺ-സൈക്കോഅനലിറ്റിക് സ്ക്കൂളുകളും അംഗീകരിക്കുന്നു.

  3. ഫ്രോയിഡ് കർശനവും സാർവത്രികവുമായ വികസന ഘട്ടങ്ങൾ നിർദ്ദേശിച്ചു.

  4. ലിബിഡോ സിദ്ധാന്തം വൈദ്യുത സങ്കൽപ്പങ്ങളെ മാതൃകയാക്കി.

സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?