App Logo

No.1 PSC Learning App

1M+ Downloads
ശരിയായ ക്രമം ഏത് ?

Aകുടുംബങ്ങൾ -> സമുദായം -> സമൂഹം -> വ്യക്തികൾ

Bകുടുംബങ്ങൾ -> വ്യക്തികൾ -> സമൂഹം -> സമുദായം

Cവ്യക്തികൾ -> കുടുംബങ്ങൾ -> സമുദായം -> സമൂഹം

Dസമൂഹം -> സമുദായം -> കുടുംബങ്ങൾ -> വ്യക്തികൾ

Answer:

C. വ്യക്തികൾ -> കുടുംബങ്ങൾ -> സമുദായം -> സമൂഹം

Read Explanation:

കുടുംബം

  • അച്ഛനും അമ്മയും മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം.  
  • പരസ്പരം ചുമതലകൾ പങ്കുവെച്ച് ഒരു സ്ത്രീയും പുരുഷനും, അവരുടെ കുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവിക്കുന്നതിനെ കുടുംബം എന്ന് പറയുന്നു.
  • സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
  • സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.
  • ജനനം ഒരാളെ ഒരു കുടുംബത്തിലെ അംഗമാക്കുന്നു.
  • സാധാരണയായി ജനനം മുതൽ മരണം വരെ നാം കുടുംബത്തിൽ ജീവിക്കുകയും , കുടുംബം നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു.
  • നമ്മുടെ വളർച്ചയിലും പെരുമാറ്റത്തിലും കുടുംബത്തിനുള്ള പങ്ക് വളരെ വലുതാണ്.
  • ശരിയായ ക്രമം :- വ്യക്തികൾ -> കുടുംബങ്ങൾ -> സമുദായം -> സമൂഹം
  • വ്യക്തികൾ ചേർന്ന് കുടുംബങ്ങളുണ്ടാകുന്നു, പല കുടുംബങ്ങൾ ചേർന്ന് സമുദായവും പല സമുദായങ്ങൾ ചേർന്ന്  സമൂഹവും ഉണ്ടാകുന്നു.

Related Questions:

ശരിയായ ജോഡി കണ്ടെത്തുക :

  1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
  2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
  3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം

    കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

    1. മര്യാദ
    2. അച്ചടക്കം
    3. പങ്കുവയ്ക്കൽ

      സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

      1. മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം.
      2. മനുഷ്യൻ തന്റെ ചുറ്റുപാടുകളുമായി ഇന്നലെകളിലും ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന സമരം എന്നത് പ്രധാന ആശയമായി വരുന്നത് സമൂഹപഠനത്തിൽ ആണ്.
      3. മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം.
        പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടത്തെ വിളിക്കുന്നത് ?
        അനുഭവങ്ങളിൽ നിന്നും പഠിക്കുവാനുള്ള കഴിവ്, മനുഷ്യന്റെ പ്രത്യേകത ആണ്. ഇപ്രകാരം മനുഷ്യൻ മാത്രം പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികൾ അറിയപ്പെടുന്നത് ?