Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. കമ്പ്യൂട്ടർ സിസ്റ്റങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയാണ് മാൽവെയറുകൾ എന്ന് വിളിക്കാറുള്ളത്.
  2. വൈറസുകൾ, വേമുകൾ, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്‌വെയർ, റാൻസംവെയർ എന്നിവയെല്ലാം മാൽവെയറുകളുടെ കൂട്ടത്തിൽപ്പെടുന്നു.

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ചിലപ്പോൾ ഇത്തരം ഉപദ്രവകാരികളായ മാൽവെയറുകളെ മുഴുവനായി കമ്പ്യൂട്ടർ വൈറസ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. അതിൽ വൈറസ് എന്ന വിഭാഗവും ഉൾപ്പെടുന്നു. മാൽവെയർ എന്ന വിഭാഗത്തിൽ വൈറസ്, വേം, ട്രോജൻ ഹോഴ്സ്, സ്പൈ വെയർ, ആഡ് വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ് വെയറുകളും പ്രോഗ്രാമുകളും ഉൾപ്പെടും.


    Related Questions:

    Loosely organized groups of Internet criminals are called as:
    World Computer Security Day:

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

    1. വൈറസ് അവയുടെ സൃഷ്ടിയുടെ കാരണത്തെ ആശ്രയിച്ചു വ്യത്യസ്തമായി പെരുമാറുന്നു
    2. കംപ്യൂട്ടർ വൈറസ് അത് സമ്പർക്കത്തിൽ വരുന്ന മറ്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും ബാധിക്കും
    3. ഒരു വൈറസ് ഒരു സിസ്റ്റത്തിൽ പ്രവർത്തന രഹിതമായി തുടരുകയും ഒരു ഉപയോക്താവ് വൈറസ് ബാധിച്ച ഫയൽ തുറന്നാലുടൻ അത് സജീവമാവുകയും ചെയ്യുന്നു
      The creeper virus was created in _________ by Bob Thomas.
      DoS അറ്റാക്ക് സാദാരണയായി വെബ് സെർവറുകളെയാണ് ലക്ഷ്യമിടുന്നത് . ഈ ആക്രമണത്തെ പറയുന്ന പേര് ?