ഹവാര്‍ഡ് ഗാര്‍ഡ്നറിന്റെ ബഹുമുഖ ബുദ്ധി സിദ്ധാന്തപ്രകാരം എത്ര തരം ബുദ്ധികളെക്കുറിച്ച് നിർവഹിച്ചിരിക്കുന്നു ?
A8
B9
C10
D11
Answer:
B. 9
Read Explanation:
ഹവാര്‍ഡ് ഗാര്‍ഡ്നര്‍ - ബഹുമുഖ ബുദ്ധി (Howard Gardner's Multiple intelligence)
- മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു.
- മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവരടക്കം നൂറ് കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡനർ ഈ നിഗമനത്തിലെത്തിയത്.
- 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം അദ്ദേഹം വിശദീകരിച്ചത്.
- ഒമ്പതുതരം ബുദ്ധികളെ കുറിച്ചാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവ സ്വതന്ത്രമായും പരസ്പരബന്ധിതമായും പ്രവര്‍ത്തിക്കുന്നതിലൂടെയാണ് ഒരാളുടെ കഴിവുകള്‍ നിര്‍ണയിക്കപ്പെടുന്നത്.
-
ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
-
യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
-
ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
-
ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
-
സംഗീതപരമായ ബുദ്ധി (musical intelligence)
-
വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
-
ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
-
പ്രകൃതിപരമായ ബുദ്ധി (natural intelligence)
-
അസ്തിത്വപരമായ ബുദ്ധി (existential intelligence)