App Logo

No.1 PSC Learning App

1M+ Downloads
സമൂഹശാസ്ത്രത്തിന്റെ പിതാവ് ?

Aഅഗസ്ത് കോതെ

Bചാൾസ് ഡാർവിൻ

Cഡി.പി. മുഖർജി

Dഹെർബർട്ട് സ്പെൻസർ

Answer:

A. അഗസ്ത് കോതെ

Read Explanation:

സമൂഹശാസ്ത്രം (Sociology)

  • മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം - സമൂഹശാസ്ത്രം (Sociology)
  • മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം - സമൂഹശാസ്ത്രം
  • മനുഷ്യൻ തന്റെ ചുറ്റുപാടുകളുമായി ഇന്നലെകളിലും ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന സമരം എന്നത് പ്രധാന ആശയമായി വരുന്നത് -  സമൂഹപഠനത്തിൽ (സോഷ്യോളജി) 
  • സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് - സാമൂഹികഭൗതികശാസ്ത്രം (Social Physics) 
  • സമൂഹശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങൾ :
    • ജ്ഞാനോദയം അഥവാ ശാസ്ത്രവിപ്ലവം 
    • ഫ്രഞ്ചുവിപ്ലവം
    • വ്യാവസായിക വിപ്ലവം
  • സമൂഹശാസ്ത്രം ഉത്ഭവിച്ച നൂറ്റാണ്ട് - പത്തൊമ്പതാം നൂറ്റാണ്ട്
  • പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് - വിപ്ലവയുഗം (Age of Revolutions) 
  • സമൂഹശാസ്ത്രം ഉത്ഭവിച്ച പ്രദേശം - പടിഞ്ഞാറൻ യൂറോപ്പ്
  • സമൂഹശാസ്ത്രത്തിന്റെ പിതാവ് - അഗസ്ത് കോതെ
  • സമൂഹശാസ്ത്രപഠനത്തിന് അടിത്തറ പാകിയത് - ഫ്രഞ്ചുകാരനായ അഗസ്ത്  കോംതെയുടെ ചിന്തകൾ

Related Questions:

സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?

ഒരു കുടുംബം രൂപീകരിക്കപ്പെടുന്നതിന് കാരണം ആകുന്നവ തിരഞ്ഞെടുക്കുക :

  1. രക്തബന്ധം
  2. വിവാഹ ബന്ധം
  3. ദത്തെടുക്കൽ
    ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവൻ്റെ സാമൂഹ്യ ഇടപെടൽ ആരംഭിക്കുന്നത് എപ്പോൾ മുതലാണ് ?

    ശരിയായ പ്രസ്‌താവന കണ്ടെത്തുക :

    1. ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് കുടുംബം.
    2. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണ്.
    3. പ്രത്യേകലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമാണ് സമാജം
    4. ഒരു നിശ്ചിത പ്രദേശത്ത് നാം ഒന്നാണ് എന്ന വികാരത്തോടെ ജീവിക്കുന്ന വ്യക്തികളുടെ സംഘമാണ് കൂട്ടുകാർ.

      സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമാണ് കുടുംബം എന്ന് പറയാനുള്ള കാരണങ്ങളിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക :

      1. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
      2. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ നിരവേറ്റുന്നത് കുടുംബമാണ്.
      3. സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.