സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്ന രീതി ?Aകായിക പ്രജനനംBബീജാങ്കുരണംCവിത്ത് വിതരണംDഇവയൊന്നുമല്ലAnswer: A. കായിക പ്രജനനം Read Explanation: കായിക പ്രജനനം (Vegetative Propagation) സസ്യങ്ങളുടെ കായിക ഭാഗങ്ങളായ വേര്, തണ്ട്, ഇല മുതലായവയിൽ നിന്ന് പുതിയ സസ്യങ്ങൾ ഉണ്ടാകുന്നതാണ് കായിക പ്രജനനം. ചില സസ്യങ്ങളിൽ ഒന്നിലേറെ ഭാഗങ്ങൾ നട്ടും തൈകൾ ഉണ്ടാക്കാറുണ്ട്. ഉദാഹരണമായി മുരിങ്ങ, ശീമക്കൊന്ന എന്നിവ വിത്തിൽ നിന്നും തണ്ടിൽ നിന്നും പുതിയ സസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. കറിവേപ്പ്, ആഞ്ഞിലി എന്നിവയിൽ വേര്, വിത്ത് എന്നിവയിൽ നിന്നും പുതിയ സസ്യങ്ങൾ മുളച്ചുവരാറുണ്ട്. വേരിൽ നിന്നും പുതിയ സസ്യം മുളച്ചുണ്ടാകുന്ന സസ്യങ്ങളുടെ വേര് മാത്രം മുറിച്ചു നട്ടാൽ മുളക്കില്ല. Read more in App