App Logo

No.1 PSC Learning App

1M+ Downloads
സാമൂഹ്യ ബന്ധങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള കഴിവ് ഡാനിയൽ ഗോൾമാൻ്റെ ഏത്‌ ബുദ്ധി സവിശേഷതയുടെ പ്രത്യേകതയാണ് ?

Aസ്വാവബോധം

Bഅഭിപ്രേരണ

Cസാമൂഹ്യാവബോധം

Dസാമൂഹിക നൈപുണി

Answer:

C. സാമൂഹ്യാവബോധം

Read Explanation:

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / സാമൂഹ്യാവബോധം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

സഹഭാവം / സാമൂഹ്യാവബോധം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)

  • മറ്റുള്ളവരുടെ ചിന്തകളെയും, വികാരങ്ങളെയും, കാഴ്ചപ്പാടുകളെയും മനസ്സിലാക്കുവാനും, മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം ഇടപെടാനുമുള്ള കഴിവാണ് സാമൂഹ്യാവബോധം.

സാമൂഹ്യാവബോധത്തിന്റെ സവിശേഷതകൾ:

  • മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുള്ള താൽപ്പര്യം. 
  • മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്  പ്രവർത്തിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനുമുള്ള സന്നദ്ധത. 
  • സമൂഹത്തിന്റെ പൊതുവായ വൈകാരികാവസ്ഥ, നിലപാടുകൾ തുടങ്ങിയവ മനസ്സിലാക്കുവാനുള്ള കഴിവ്.
  • സാമൂഹ്യ ബന്ധങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള കഴിവ്. 

Related Questions:

ബിനെറ്റ് എന്ന മനഃശാസ്ത്രജ്ഞന്റെ ജന്മസ്ഥലം ?
ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
ഗിഫോർഡ് നിർദ്ദേശിച്ച ബുദ്ധിയുടെ ത്രിമാന മാതൃക (SOI)യുമായി ബന്ധപ്പെട്ട് വേറിട്ട് നിൽക്കുന്നത് ഏത് ?

The greatest single cause of failure in beginning teachers lies in the area of

  1. General culture
  2. General scholarship
  3. subject matter background
  4. inter personal relations
    Animals do not have