ഹീമോഡയാലിസിന്റെ സമയത് മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്നത് എന്ത്
Aഹെപ്പാരിൻ
Bഡയാലിസിസ് ദ്രവം
Cഇലെക്ട്രോലൈറ്റ്
Dഫൈബ്രിനോജിന്
Answer:
A. ഹെപ്പാരിൻ
Read Explanation:
ഹീമോഡയാലിസിസ് എങ്ങനെ നടത്തുന്നു.
മാലിന്യങ്ങളുടെ അളവ് കൂടിയ രക്തം, കട്ടപിടിക്കാതിരിക്കാൻ ഹെപ്പാരിൻ ചേർത്തശേഷം, ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തിവിടുന്നു.
ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഡിഫ്യൂഷനിലൂടെ ഡയാലിസിസ് ദ്രവത്തിലേക്ക് വ്യാപിക്കുന്നു. ഈ ദ്രവത്തെ യഥാസമയം നീക്കംചെയ്യുന്നു.
ശുദ്ധീകരിക്കപ്പെട്ട രക്തത്തിൽ ആന്റിഹെപ്പാരിൻ ചേർത്ത് തിരികെ ശരീരത്തിലേക്ക് കടത്തിവിടുന്നു