App Logo

No.1 PSC Learning App

1M+ Downloads
ഹൈന്ദവവിശ്വാസമനുസരിച്ച് നമസ്കാരങ്ങൾ എത്ര എണ്ണം ആണുള്ളത് ?

A2

B4

C8

D3

Answer:

B. 4

Read Explanation:

  • ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിവയാണത്.
  • സൂര്യനമസ്കാരം ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.
  • സാഷ്ടാംഗ നമസ്കാരം എന്നത് ശരീരത്തിന്റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാൽമുട്ട്,കൈപ്പത്തി,കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.
  • ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളിൽ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയിൽ(വടി പോലെ) കിടക്കുന്നതാകുന്നു.
  • ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദനമസ്കാരം.

Related Questions:

'മണികെട്ട്' എന്ന ചടങ്ങ് കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം ഇവയിൽ ഏത് ?
വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ഏറ്റവുവും പവിത്രമായ തുളസി ഏതാണ് ?
കേരളത്തിൽ സൂര്യനെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യമെന്ത് ?