താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്?
നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു
രാവും പകലും ഉണ്ടാകുന്നത്
സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്
ആകാശനീലിമ
തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം
ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്‌ലി ആണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം ചുവപ്പ് ആണ്
എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം കറുപ്പ് ആണ്
എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം വെള്ള ആണ്
അൾട്രാവയലറ്റുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
സൂര്യാഘാതം ഉണ്ടാകാൻ കാരണമാകുന്നു
കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്നു
ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നു
ടെലിവിഷൻ സംപ്രേഷണത്തിനുപയോഗിക്കുന്നു
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഗാമാകിരണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ്?
ഇൻഫ്രാറെഡ് കിരണങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം?
ടി വി റിമോട്ടിൽ ഉപയോഗിക്കുന്നു
സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നു
വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നു
സൂര്യാഘാതം ഉണ്ടാവാൻ കാരണമാകുന്നു
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സോഡിയം, പൊട്ടാസ്യം, സിങ്ക് മുതലായ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശ രശ്മികൾ പതിച്ചാൽ ഉടനെ അവയിൽ നിന്ന് ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ആണ് ഫോട്ടോ ഇലക്ട്രിക് പ്രഭാവം ഫോട്ടോ ഇലക്ട്രിക് പ്രഭാവം
2.ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് ഹെൻറിച്ച് ഹെർട്സ് ആണ്.
3.പ്രകാശവൈദ്യുത പ്രഭാവത്തിന് വിശദീകരണം നൽകിയതിന് ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൗതികശാസ്ത്ര നോബൽ നേടി
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം മൂന്നു ലക്ഷം കിലോമിറ്റർ ആണ്.
സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം 500 സെക്കൻഡ്‌സ് ആണ്.
ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം1.3 സെക്കൻഡ്‌സ് ആണ്
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
പ്രകാശത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയത് 2011 ആണ്
പ്രകാശത്തിന്റെ അടിസ്ഥാന കണം ആയി അറിയപ്പെടുന്നത് ടാക്കിയോൺ ആണ്.