Challenger App

No.1 PSC Learning App

1M+ Downloads
  1. പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ബ്രിട്ടീഷ് പാർലമെന്റാണ് 
  2. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർലമെന്റ് ഐസ്ലാൻഡിലെ ' അൾതിങ് ' ആണ്
  3. തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന പാർലമെന്റ് ബ്രിട്ടീഷ് ദ്വീപായ ഐൽ ഓഫ് മാനിലെ ' ടിൻവാൾഡ് ' ആണ്  

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

രാഷ്‌ട്രപതി ഭവനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ന്യൂഡൽഹിയിലെ റെയ്സിന ഹില്ലിലാണ് രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് 
  2. 1958 വരെ രാഷ്‌ട്രപതി ഭവൻ ' വൈസ്രോയി ഹൗസ് ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് 
  3. രാഷ്ട്രപതി ഭവനെ മാതൃക മാലിന്യ സംസ്കരണ മേഖലയാക്കാൻ 2008 ൽ നടപ്പാക്കിയ പദ്ധതിയാണ് റോഷ്‌ണി 
  4. മുഗൾ ഗാർഡൻ , ഹെർബൽ ഗാർഡൻ എന്നിവയൊക്കെ രാഷ്ട്രപതി ഭവനോട് ചേർന്ന് കിടക്കുന്നു 

വീറ്റോ അധികാരത്തെ പറ്റി ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ' ഞാൻ തടയുന്നു ' എന്നതാണ് വീറ്റോ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം  
  2. ബ്രിട്ടീഷ് രാജാവിന് / രാഞ്ജിക്ക് ഉപയോഗിക്കാൻ കഴിയുന്ന വീറ്റോ അധികാരം ' റോയൽ വീറ്റോ ' എന്നറിയപ്പെടുന്നു  
  3. 1708 ൽ ബ്രിട്ടീഷ് രാഞ്ജി ഉപയോഗിച്ചതിന് ശേഷം ആരും ഇതുവരെ റോയൽ വീറ്റോ ഉപയോഗിച്ചിട്ടില്ല    
  4. റോയൽ വീറ്റോ ഉപയോഗിച്ച് ബ്രിട്ടീഷ് രാഞ്ജിക്ക് പാർലമെന്റ് പാസ്സാക്കുന്ന നിയമം നിരാകരിക്കാൻ സാധിക്കും 
  1. അടിയന്തിര പ്രമേയം - ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവായേക്കാവുന്ന പൊതുപ്രാധാന്യമുള്ള പുതിയ കാര്യം പെട്ടന്ന് സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിനുള്ള പ്രമേയം 
  2. ഖണ്ഡന പ്രമേയം - ഗവണ്മെന്റ് ആവശ്യപ്പെട്ട തുകയിൽ കുറവ് വരുത്താനുള്ള പ്രമേയം 
  3. ആകാശലംഘന പ്രമേയം - ഒരു സംഭവത്തിൽ യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായ വിവരം നൽകുകയും ചെയ്ത് ഒരു മന്ത്രിസഭ അവകാശലംഘനം നടത്തുമ്പോൾ അതിനെതിരായി അവതരിപ്പിക്കുന്ന പ്രമേയം 
  4. ലൈയിം ഡക്ക് സെക്ഷൻ - പുതിയ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന പഴയ ലോക്സഭയുടെ അവസാന സമ്മേളനം 

ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി 
  2. അംഗസംഖ്യ - 30 
  3. ലോക്സഭ അംഗങ്ങൾ മാത്രമുള്ള പാർലമെന്ററി കമ്മിറ്റി 
  4. എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി - 1 വർഷം 

താഴെ പറയുന്ന പ്രസ്താവനയിൽ ' ശൂന്യ വേള ' യെ പറ്റി ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേള ആരംഭിക്കുന്നു 
  2. ഇതിന്റെ തുടക്കം പകൽ 12 മണിക്ക് ആരംഭിക്കുന്നു 
  3. പാർലമെന്ററി രംഗത്ത് ഇന്ത്യയുടെ സംഭാവനയാണ് ശൂന്യവേള 
  4. ഇന്ത്യൻ പാർലമെന്റിൽ ശൂന്യവേള ആരംഭിച്ച വർഷം - 1966

താഴെ പറയുന്ന പ്രസ്താവനകളിൽ ' വോട്ട് ഓൺ അക്കൗണ്ട് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ ധനവിനിയോഗ ബിൽ പാസ്സാക്കുന്നത് വരെ പൊതുഖജനാവിൽ നിന്നും പണം ചിലവഴിക്കാൻ അനുവധിക്കുന്നതിന് വേണ്ടി ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബിൽ 
  2. ബജറ്റിനൊപ്പം ആറ് മാസത്തെ ചിലവിനുള്ള ' വോട്ട് ഓൺ അക്കൗണ്ട് ' ആണ് അവതരിപ്പിക്കാറുള്ളത് 

താഴെ പറയുന്ന പ്രസ്താവനകളിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോളും ഉണ്ടായിരിക്കുന്ന കമ്മിറ്റി 
  2. ധനമന്ത്രി ആയിരിക്കും  കമ്മിറ്റി ചെയർമാൻ 
  3. CAG സമർപ്പിക്കുന്ന കണക്കുകൾ കമ്മിറ്റി പരിശോധിക്കുന്നു 
  4. ആകെ 22 അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടായിരിക്കും ( 15 ലോക്സഭാ അംഗങ്ങളും 7 രാജ്യസഭ അംഗങ്ങളും )
  1. ഒരു ബിൽ രണ്ട് സഭയിൽ പാസ്സാക്കിയെങ്കിൽ മാത്രമേ പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ കഴിയു 
  2. രണ്ട് സഭകൾക്കിടയിൽ ബില്ലിനെക്കുറിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുവെങ്കിൽ ഇരുസഭകളുടെയും ഒരു സംയുക്ത സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസ്സാക്കുന്നു 
  3. സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഉപരാഷ്ട്രപതി ആണ് 

ഏതൊക്കെ പ്രസ്താവനയാണ് ശരി ?

  1. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം - ചോദ്യോത്തരവേള അവസാനിക്കുമ്പോൾ സഭയുടെ മേശപ്പുറത്ത് ഉത്തരം രേഖാമൂലം വയ്‌ക്കേണ്ട ചോദ്യങ്ങളാണ് . എഴുതിത്തയ്യാറാക്കിയ മറുപടിയാണ് നൽകുന്നത് . ആയതുകൊണ്ട് ഉപചോദ്യങ്ങൾ അനുവദനീയമല്ല . 
  2. നക്ഷത്ര ചിഹ്നമിട്ട ചോദ്യം - മന്ത്രിമാർ ഉത്തരം നൽകേണ്ട ചോദ്യം . ചോദ്യോത്തര വേളയിൽ ഇവയ്ക്ക് മറുപടി നൽകും . ഉപചോദ്യങ്ങൾ ചോദിക്കാവുന്നതാണ്

ഏതൊക്കെ പ്രസ്താവനയാണ് ശരി ? 

  തന്നിരിക്കുന്നതിൽ  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?  

  1. ബില്ലിന്റെ ഒന്നാം വായന - ബിൽ ഈ സമയത്ത് സഭയിൽ അവതരിപ്പിക്കുന്നു . സാധാരണഗതിയിൽ ബില്ലിന്റെ അവതാരകൻ മന്ത്രി ആയിരിക്കും . ഈ സമയത്ത് ബിൽ വിശദമായി ചർച്ച ചെയ്യുന്നില്ല 
  2. ബില്ലിന്റെ രണ്ടാം വായന - സഭയിൽ ബിൽ വിശദമായി പരിഗണിക്കുന്നു . ഇതിൽ കമ്മിറ്റി ഘട്ടം , ബില്ലിന്റെ വിശദമായ ചർച്ച എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ട് . അവതരണത്തിന് ശേഷം ബിൽ ഒരു കമ്മിറ്റിയുടെ പരിഗണനക്ക് വിടുന്നു . ഈ കമ്മിറ്റികൾ ചെറിയ നിയമനിർമ്മാണ സഭ എന്നറിയപ്പെടുന്നു. കമ്മിറ്റി റിപ്പോർട്ടോടു കൂടി ബിൽ വിദദ്ധമായി ചർച്ച ചെയ്യുന്നു . ഈ അവസരത്തിൽ ബില്ലിൽ ഭേദഗതി വരുത്തുവാൻ സഭക്ക് അധികാരം ഉണ്ട് 
  3. ബില്ലിന്റെ മൂന്നാം വായന - ബിൽ അന്തിമമായി പാസ്സാക്കുന്നു . മൂന്നാം വായന പൂർത്തിയാകുന്നതോടെ ബിൽ നിയമമായി മാറുന്നു  

 താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ക്യാബിനറ്റ് അംഗീകാരത്തോടെ ഏതെങ്കിലും മന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലാണ് ഗവണ്മെന്റ് ബില്ല് 
  2. മന്ത്രിമാരെ കൂടാതെ സാധാരണ പാർലമെന്റ് അംഗങ്ങൾക്കും ബില്ല് തയ്യാറാക്കി സഭയിൽ അവതരിപ്പിക്കാം ഇത്തരം ബില്ലുകളാണ് സ്വകാര്യ ബില്ല് 
  3. ഗവണ്മെന്റിന്റെ ധനസമാഹരണം , ധനവിനിയോഗം തുടങ്ങിയ ഉൾപ്പെട്ട ബില്ലുകളാണ് ധന ബില്ല് 
  4. ഭരണഘടനയിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ഏതെങ്കിലും ഭാഗം ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള ബില്ല് 

ലോക്സഭ അംഗമാകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണ് ? 

  1. ഇന്ത്യൻ  പൗരൻ ആയിരിക്കണം 
  2. 25 വയസ്സ് പൂർത്തിയായിരിക്കണം 
  3. ശമ്പളം പറ്റുന്ന മറ്റു ജോലികൾ ഉണ്ടായിരിക്കരുത് 
  4. ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തി ആയിരിക്കരുത് 

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. സഭയുടെ ഒരു സമ്മേളനത്തെ നിർത്തി വെയ്ക്കുന്നതിനെയാണ് ' പ്രോറോഗ് ' എന്ന് പറയുന്നത് 
  2. പാർലമെന്റ് ഒരു നിശ്ചിത സമയത്തേക്ക് നിർത്തി വെക്കുക എന്നതാണ് ' Adjournment ' എന്ന് പറയുന്നത് 
  3. ' Adjournment '  ചെയ്യുന്നത് രാഷ്ട്രപതിയാണ് 

ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെയാണ് പ്രോ ടൈം സ്‌പീക്കറായി നിയമിക്കുന്നത് 
  2. പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രോ ടൈം സ്‌പീക്കർക്ക് മുൻപാകെയാണ്  

താഴെ പറയുന്ന ഏത് സംസ്ഥാനമാണ് രാജ്യസഭയിലേക്ക് ഒന്നിൽ കൂടുതൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ? 

  1. ആസ്സാം
  2. ഉത്തരാഖണ് 
  3. മണിപ്പൂർ 
  4. ഹരിയാന 

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ചേരാത്തത് ഏതാണ് ?

  1. സുപീം കോടതിയിലെ മറ്റ് ജഡ്ജിമാരെ നിയമിക്കുമ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടി ആലോചിക്കുന്നു 

  2. റിട്ടയർമെന്റിന് മുൻപ് സാധാരണയായി ജഡ്ജിമാരെ നീക്കം ചെയ്യാറില്ല 

  3. ഒരു ഹൈക്കോടതി ജഡ്ജിയെ മറ്റൊരു ഹൈകോടതിയിലേക്ക് മാറ്റാൻ സാധിക്കില്ല 

  4. ജഡ്ജിമാരെ നിയമിക്കുന്നതിന് പാർലമെന്റിന് ഒന്നും തന്നെ പറയാനില്ല  

  1. അഡ്ഹോക്ക് ജഡ്ജി - സുപ്രീം കോടതിയുടെ നടത്തിപ്പിന് ജഡ്ജിമാരുടെ ക്വാറം തിരകയാതെ വരുമ്പോൾ രാഷ്ട്രപതിയുടെ അനുവാദത്തോട് കൂടി നിയമിക്കുന്ന താത്കാലിക ജഡ്ജി
  2. സുപ്രീം കോടതിയുടെ ജഡ്ജിയായി നിയമിതനാകുന്ന സമയത്ത് സുപ്രീം കോടതി ജഡ്ജിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അധികാരങ്ങളും അഡ്ഹോക്ക് ജഡ്ജിക്ക് ലഭിക്കും 
  3. അഡ്ഹോക്ക് ജഡ്ജിയായി നിയമിതനാകുന്നത് സുപ്രീം കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ള ഹൈക്കോടതി ജഡ്ജിയാണ് 

ഏതൊക്കെ പ്രസ്താവനയാണ് ശരി ? 

താഴെ പറയുന്നതിൽ ജുഡീഷ്യൽ ആക്ടിവിസത്തിന്റെ ദോഷ ഫലങ്ങൾ ഏതൊക്കെയാണ് ? 

  1. ജുഡീഷ്യൽ ആക്ടിവിസം കോടതികളുടെ ജോലിഭാരം വർധിപ്പിക്കുന്നു 
  2. ഗവണ്മെന്റിന്റെ വിവിധ ഘടകങ്ങൾക്കിടയിലെ അതിർവരമ്പുകൾ ഇല്ലാതാക്കുന്നു 
  3. ജുഡീഷ്യറിയുടെ ഇടപെടൽ ഗവണ്മെന്റിന്റെ ഘടകങ്ങൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുന്നു 
  4. നിയമ നിർമ്മാണം കൂടുതൽ ബുദ്ധിമുട്ടാകുന്നു 
  1. ആർട്ടിക്കിൾ 137 - സുപ്രീം കോടതി പ്രസ്താവിച്ച ഏത് വിധിയും പുനഃപരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട് 
  2. ആർട്ടിക്കിൾ 144 - രാജ്യത്തിന്റെ ഭുപരിധിക്കുള്ളിലുള്ള എല്ലാ സിവിലും ജുഡീഷ്യലുമായ അധികാരങ്ങളും സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കണം 

ശരിയായ പ്രസ്താവന ഏതാണ് ?

  1. രാജ്യത്തെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് സുപ്രീം കോടതി 
  2. സിവിൽ കേസുകൾ ക്രിമിനൽ കേസുകൾ ഭരണഘടനാപരമായ കേസുകൾ എന്നിവയാണ് സുപ്രീം കോടതി പരിഗണിക്കുന്ന അപ്പീൽ കേസുകൾ 
  3. ഭരണഘടനയുടെയോ നിയമത്തിന്റെയോ വ്യാഖ്യാനം ആവശ്യമായ കേസുകളിൽ ഹൈക്കോടതി അപ്പീൽ അനുവദിക്കാറുണ്ട് 
  4. അപ്പീൽ അനുവദിച്ചാൽ സുപ്രീം കോടതി കേസുകൾ പുനഃപരിശോധിക്കുന്നു 

മുകളിൽ തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

താഴെ പറയുന്ന പ്രസ്താവനകളിൽ ' നാഷണൽ ഗ്രീൻ ട്രൈബ്യുണൽ ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. നാഷണൽ ഗ്രീൻ ട്രൈബ്യുണൽ നിലവിൽ വന്നത് - 2010 ഒക്ടോബർ 18
  2. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നു 
  3. നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്റെ ആസ്ഥാനം - കൊൽക്കത്ത 
  4. ഇന്ത്യൻ ഭരണഘടനയുടെ 28 -ാം വകുപ്പ് അനുസരിച്ച് നിലവിൽ വന്നു 
സംസ്ഥാനങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ , സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ എന്നിവ തീർപ്പ് കൽപ്പിക്കാനുള്ള സുപ്രീം കോടതിയുടെ അധികാരമാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. കിഴ്കോടതികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു 
  2. കിഴ്ക്കോടതിയിൽ നിന്നുള്ള അപ്പീൽ പരിഗണിക്കുന്നു 
  3. സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകൾ പരിഗണിക്കുന്നു 
  4. മൗലികാവകാശ സംരക്ഷണത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുന്നു

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. രാജ്യത്തെ പരമോന്നത കോടതി 
  2. സുപ്രീം കോടതിയുടെ തീരുമാനങ്ങൾ മറ്റെല്ലാ കോടതിക്കും ബാധകമാണ് 
  3. ഹൈക്കോടതികളിലെ ജഡ്ജിമാരെ സ്ഥലം മാറ്റാൻ അധികാരം ഉണ്ട് 
  4. രാജ്യത്തെ ഏതുകോടതിയിലെയും കേസുകൾ ഏറ്റെടുക്കാം 

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റ് ആണ് 
  2. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള അധികാരം ഇന്ത്യൻ ഇന്ത്യൻ പ്രസിഡന്റിനാണുള്ളത് 
  3. പാർലമെന്റിലെ ഇരു സഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പാസാക്കണം

താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ഏതൊക്കെയാണ് ?

  1. ജഡ്ജിമാരുടെ നിയമ പ്രക്രിയയിൽ നിയമനിർമ്മാണ സഭയെ ഉൾക്കൊള്ളിച്ചിട്ടില്ല 
  2. ഒരിക്കൽ നിയമിക്കപ്പെട്ട് കഴിഞ്ഞാൽ കാലാവധി പൂർത്തിയാകുന്നത് വരെ ജഡ്ജിമാർക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയും . വളരെ അപൂർവ്വമായി മാത്രമേ ജഡ്ജിമാരെ കാലാവധി കഴിയുന്നതിന് മുൻപ്  നീക്കം ചെയ്യാറുള്ളു 
  3. നീതിന്യായ വിഭാഗത്തിന് സാമ്പത്തിക കാര്യങ്ങൾക്ക് നിയമനിർമ്മാണ സഭയെയോ കാര്യനിർവഹണ വിഭാഗത്തെയോ ആശ്രയിക്കേണ്ടതില്ല 
  4. ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനൊഴികെ മറ്റൊരു സന്ദർഭത്തിലും ജഡ്ജിമാരുടെ പ്രവർത്തനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ പാടില്ല  

താഴെ പറയുന്നതിൽ സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യത എന്തൊക്കെയാണ് ?

  1. ഇന്ത്യൻ പൗരനായിരിക്കണം 
  2. ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ ചുരുങ്ങിയത് 5 വർഷം ജഡ്ജിയായി പ്രവർത്തിച്ചിരിക്കണം 
  3. ഹൈക്കോടതിയിൽ 10 വർഷം അഭിഭാഷകനായി പ്രവർത്തിച്ചിരിക്കണം 
  4. പ്രസിഡന്റിന്റെ കാഴ്ച്ചപ്പാടിൽ  നിയമജ്ഞനായിരിക്കണം 

നിയമവാഴ്ച്ചയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. 16 -ാം നൂറ്റാണ്ടിൽ ബ്രിട്ടനിലാണ് ഈ ആശയം രൂപപ്പെട്ടത് 
  2. നിയമം അടിസ്ഥാനമാക്കിയുള്ള ഭരണം എന്ന് അർഥമാക്കുന്നു 
  3. എല്ലാവരും ഒരേ നിയമത്തിന് വിധേയരായിരിക്കണമെന്ന് നിയമവാഴ്ച്ച ഉറപ്പാക്കുന്നു 
  4. ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറുന്നില്ല എന്ന് ഉറപ്പാക്കുന്നു 

നീതിന്യായ സ്വതന്ത്രത എന്നത്കൊണ്ട് അർഥമാക്കുന്നത് എന്താണ് ?

  1. ഗവൺമെന്റിന്റെ മറ്റ് ഘടകങ്ങളായ നിയമനിർമ്മാണ സഭ , കാര്യാനിർവ്വഹണ വിഭാഗം എന്നിവ നീതിന്യായ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുത് 
  2. ഗവണ്മെന്റിന്റെ മറ്റുഘടകങ്ങൾ നീതിന്യായ വിഭാഗത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ പാടില്ല 
  3. ജഡ്ജിമാർക്ക് നിർഭയമായും പക്ഷഭേദമില്ലാതെയും സ്വന്തം ചുമതലകൾ നിർവഹിക്കാൻ കഴിയണം 
  4. ജുഡീഷ്യൽ ആക്ടിവിസം 
' ഡാം പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനെതിരെയുള്ള അപ്പീൽ കോടതി തള്ളിക്കളഞ്ഞു ' ഇതിൽ സുപ്രീം കോടതി പ്രയോഗിക്കുന്ന അധികാരം ഏതാണ് ?

പാക് അധീനതയിലുള്ള ജമ്മു കാശ്മീരിലെ താമസക്കാരുടെ പൗരത്വത്തെക്കുറിച്ച് നിയമങ്ങൾ പാസ്സാക്കുന്നതിനുള്ള അധികാരം ഗവണ്മെന്റിനുണ്ടോ എന്നറിയാൻ സുപ്രീം കോടതി പ്രയോഗിക്കുന്ന അധികാരം ഏതാണ് ? 

കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത വർഷം - 2006 
  2. എറണാകുളം റാം മോഹൻ പാലസിലായിരുന്നു ഹൈക്കോടതി മുൻപ് പ്രവർത്തിച്ചിരുന്നത് 
  3. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കിഴിലുള്ള ഏറ്റവും വലിയ കെട്ടിടമാണ് കേരള ഹൈക്കോടതി മന്ദിരം 
  4. 2006 ൽ സുപ്രീം കോടതിയുടെ മുഖ്യന്യായാധിപനായ വൈ കെ സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കുവാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമാണുള്ളത് 
  2. സുപ്രീം കോടതി കോർട്ട് ഓഫ് റിക്കോർഡ്‌ അക്കിത്തിർക്കുന്ന ഭരണഘടന വകുപ്പ് - ആർട്ടിക്കിൾ 128
  3. സുപ്രീം കോടതിയുടെ തീരുമാനം മറ്റേതെങ്കിലും കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കില്ല 
  4. സംസ്ഥാനങ്ങളും പാർലമെന്റും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടന സാധുത തീരുമാനിക്കുന്നത് സുപ്രീം കോടതിയാണ് 

താഴെ തന്നിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം ഏതാണ് ?

1.ജയിൽ 

2.വനങ്ങൾ 

3.ആണവോർജം 

4.കൃഷി 

താഴെ പറയുന്നതിൽ ഭരണഘടനയുടെ പ്രധാന ചുമതല ഏതൊക്കെയാണ് ?

  1. ഏകോപനവും ഉറപ്പും നൽകുന്നു 
  2. ഗവണ്മെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു 
  3. സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നു 
  4. ജനതയുടെ മൗലിക വ്യക്തിത്വം 

താഴെ പറയുന്നതിൽ ലോക്സഭയുടെ അധികാരത്തിൽപ്പെടാത്തത് ഏതാണ് ?  

  1. യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിയമനിർമ്മാണണം നടത്തുന്നു   
  2. ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു   
  3. നികുതി നിർദേശങ്ങൾ വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് തുടങ്ങിയ പ്രേമേയങ്ങൾ അംഗീകരിക്കുന്നു   
  4. സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളുടെ നിയമനിർമ്മാണത്തിനുള്ള അധികാരം യൂണിയൻ പാർലമെന്റിന് കൈമാറുന്നു 

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ? 

  1. ചർച്ചപരമായ ചുമതല  
  2. ഭരണഘടന ഭേദഗതി  
  3. തിരഞ്ഞെടുപ്പ് ചുമതല  
  4. നീതിന്യായ ചുമതല 

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

  1. നിയമനിർമ്മാണം 
  2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
  3. സാമ്പത്തിക നിയന്ത്രണം 
  4. പ്രാതിനിധ്യ ചുമതല 

ലോക്സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ  
  2. ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് 
  3. നിലവിൽ ഇന്ത്യയിൽ 545 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് 
  4. ലോക്‌സഭയുടെ കാലാവധി 6 വർഷമാണ് 

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. രാജ്യസഭയിലെ ആകെ അംഗങ്ങൾ 250 
  2. രാജ്യസഭയിലെ 238 അംഗങ്ങളെ വിവിധ സംസ്ഥാനങ്ങളായിൽ നിന്നും പരോക്ഷമായി തിരഞ്ഞെടുക്കുന്നു 
  3. 14 അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു 
  4. മുന്നിലൊന്ന് അംഗങ്ങൾ ഓരോ രണ്ട്  വർഷം കൂടുമ്പോൾ പിരിഞ്ഞ് പോകുന്നതിനാൽ ഒരു അംഗത്തിന് 6 വർഷം കാലാവധി ലഭിക്കും 

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ
  2. രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു 
  3. സംസ്ഥാന ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുന്ന രീതിയാണ് രാജ്യസഭയിൽ നിലനിൽക്കുന്നത് 
  4. രാജ്യസഭ ഒരു സ്ഥിരം സഭയാണ് 

താഴെ പറയുന്നവയിൽ കേന്ദ്ര സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏതാണ് ?   

  1. ഇന്ത്യൻ കമ്മ്യൂണിക്കേഷൻ ഫിനാൻസ് സർവീസസ്  
  2. ഇന്ത്യൻ കസ്റ്റംസ് ആൻഡ് എക്സൈസ് സർവ്വീസ്  
  3. സെൻട്രൽ എഞ്ചിനീയറിംഗ് സർവ്വീസ്  
  4. സെൻട്രൽ സെക്രട്ടറിയേറ്റ് സർവ്വീസ് 

താഴെ പറയുന്നവയിൽ കേന്ദ്ര സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏതാണ് ?  

  1. ഇന്ത്യൻ പോസ്റ്റൽ സർവ്വീസ്  
  2. ഇന്ത്യൻ റയിൽവേ സർവ്വീസ്  
  3. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവ്വീസ്  
  4. ഇന്ത്യൻ കമ്മ്യൂണിക്കേഷൻ ഫിനാൻസ് സർവീസസ്

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു  
  2. കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കുന്നു  
  3. ഇന്ത്യൻ ഫോറിൻ സർവ്വീസ് , ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് എന്നിവ കേന്ദ്ര സർവ്വീസിന് ഉദാഹരണമാണ് 
  1.   UPSC യുമായി കൂടിയാലോചിച്ചതിന് ശേഷം ഇന്ത്യൻ പ്രസിഡന്റിന് മാത്രമേ അഖിലേന്ത്യാ സർവ്വീസിൽപെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു   
  2. രാജ്യസഭയിലെ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭുരിപക്ഷത്തോടുകൂടി പാസ്സാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ അഖിലേന്ത്യാ സർവ്വീസ് രൂപികരിക്കാം   
  3. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരുന്ന അഖിലേന്ത്യാ സർവീസുകളുടെ എണ്ണം - 3 

ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

  1. അഖിലേന്ത്യാ സർവ്വീസിലുള്ള ഉദ്യോഗസ്ഥർ യൂണിയന്റെയും സംസ്ഥാനങ്ങളുടെയും ആവശ്യത്തിനായി നിയമിക്കപ്പെടുന്നതാണ്   
  2. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷ വഴിയാണ് അഖിലേന്ത്യാ സർവ്വീസിലുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്   
  3. IAS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് - മുസ്സോറി ദേശീയ ഭരണകാര്യ അക്കാദമി   
  4. IPS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് -  ഹൈദരാബാദിലെ കേന്ദ്ര പോലീസ് കോളേജ് 

തെറ്റായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 

  1. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നവയാണ് അഖിലേന്ത്യാ സർവ്വീസ്  
  2. അഖിലേന്ത്യാ സർവ്വീസിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്   
  3. അഖിലേന്ത്യാ സർവ്വീസിലെ ഉദോഗസ്ഥർക്ക് പ്രതിഫലം നൽകുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്   
  4. IAS , IPS എന്നിവ അഖിലേന്ത്യാ സർവ്വീസിൽ പെടുന്നു 
  1. ആർട്ടിക്കിൾ 74 പ്രകാരം കാര്യനിർവഹണത്തിൽ പ്രസിഡന്റിനെ സഹായിക്കുവാനും ഉപദേശിക്കുവാനുമായി പ്രധാനമന്തി അധ്യക്ഷനായ ഒരു മന്ത്രിസഭാ ഉണ്ടായിരിക്കണം 
  2. കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കണം എന്ന ഭരണഘടനയിൽ പറയുന്നു 
  3. ഓരോ മന്ത്രിക്കും അവരുടെ വകുപ്പുകളിലെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളുലും മാത്രമല്ല മറ്റ് വകുപ്പുകളിലെ പ്രവർത്തനങ്ങളുലും ഉത്തരവാദിത്വം ഉണ്ടായിരിക്കും 
  4. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് രാഷ്‌ട്രപതി പ്രവർത്തിക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി - 34-ാം ഭേദഗതി 

തന്നിരിക്കുന്നതിൽ ശരി്യായ പ്രസ്താവനകൾ ഏതൊക്കെയാണ് ?


പ്രധാനമന്ത്രിയുടെ ചുമതലകൾ ?

  1. സർക്കാർ തലവൻ 
  2. സർക്കാർ രൂപീകരിക്കുന്നു 
  3. മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകുന്നു 
  4. മന്ത്രിസഭാധ്യക്ഷൻ