താഴെ പറയുന്നവയിൽ വില്യം ബെൻറ്റിക് പ്രഭുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഉദാരമനസ്കനായ ഗവർണർ ജനറൽ എന്ന് അറിയപ്പെട്ടു
2) ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി എന്ന ആശയവുമായി ഭരണം നടത്തി
3) കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി
4) 1829 ൽ ബംഗാളിൽ സതി നിരോധിച്ചു
താഴെ പറയുന്നവയിൽ ചാൾസ് മെറ്റ്കാഫുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു
2) ലാഹോർ സന്ധി ഒപ്പുവെച്ചു
3) ഇന്ത്യൻ പ്രസിൻ്റെ മോചകൻ എന്നറിയപ്പെട്ടു
4) ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചു
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1) ഭൂപ്രഭുക്കന്മാരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന ഭൂനികുതി വ്യവസ്ഥയാണ് റയട്ട് വാരി സമ്പ്രദായം
2) റയട്ട് വാരി സമ്പ്രദായം ഏർപ്പെടുത്തിയത് മദ്രാസ് ഗവർണറായിരുന്ന തോമസ് മൺറോയാണ്
3) റയട്ട് വാരി വ്യവസ്ഥ നടപ്പിലാക്കിയത് ദക്ഷിണേന്ത്യൻ പ്രദേശങ്ങളിലാണ്
താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരിക്കെ നടന്ന യുദ്ധങ്ങൾ ഏതെല്ലാം ?
1) ഒന്നാം മറാത്ത യുദ്ധം
2) മൂന്നാം മൈസൂർ യുദ്ധം
3) രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധം
4) നാലാം മൈസൂർ യുദ്ധം
താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു
2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു
3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു
4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു
താഴെ പറയുന്നവയിൽ കോൺവാലിസ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
2) കോൺവാലിസ് കോഡ് എന്ന നിയമസംഹിത ആവിഷ്കരിച്ചു
3) സെമിന്ദാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചു
4) ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്ന പേരിൽ അറിയപ്പെട്ടു
1) ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച ഗവർണർ ജനറൽ
2) രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തി
3) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ
മുകളിൽ പറഞ്ഞ പ്രസ്താവനകൾ ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടതാണ് ?
താഴെ പറയുന്നവയിൽ സർ ജോർജ്ജ് ബോർലോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1) 1806 ലെ വെല്ലൂർ കലാപം നടന്നപ്പോൾ ബംഗാൾ ഗവർണറായിരുന്നു
2) നേപ്പാൾ കീഴടക്കിയ ബംഗാൾ ഗവർണർ
3) ഇന്ത്യയിൽ അടിമ വ്യാപാരം നിർത്തലാക്കി
4) അമൃത്സർ ഉടമ്പടി ഒപ്പുവെച്ച ഭരണാധികാരി
മിൻറ്റോ പ്രഭു ഒന്നാമനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1) 1813 ലെ ചാർട്ടർ ആക്ട് പാസ്സാക്കിയ ഗവർണർ ജനറൽ
2) 1809 ലെ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു
3) സാമന്ത ഏകകീയനയം നടപ്പിലാക്കി
4) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു