ശരിയായ ജോഡി ഏത് ?
ഭാരം കുറഞ്ഞ ലോഹം - ലിഥിയം
ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം - ടങ്സ്റ്റൺ
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി
താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണം ഏത് ?
മെഴുക് ഉരുകുന്നു.
വിറക് കത്തി ചാരം ആകുന്നു.
ജലം ഐസ് ആകുന്നു.
ഇരുമ്പ് തുരുമ്പിക്കുന്നു
ലെഡ് (Pb) മായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഓക്സിജനാണ്.
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം നൈട്രജൻ ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.
ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും മിശ്രിതമാണ് അക്വാറീജിയ.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .
പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു.
പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത്
2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു.
മെൻഡലിയേവിന്റെ പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രയങ്ങൾ എന്ന ആശയം കൊണ്ട് വന്നത് മെൻഡലിയേവ് ആണ്.
2.മൂലകവർഗ്ഗീകരണത്തിലെ അഷ്ടമ നിയമം ന്യൂലാൻഡ് മായി ബന്ധപ്പെട്ടിരിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. സ്ഥിര മർദ്ദത്തിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ ഊഷ്മാവിനു വിപരീത അനുപാതികമാണ്.
2. സ്ഥിര താപനിലയിൽ നിശ്ചിത അളവ് വാതകത്തിന്റെ വ്യാപ്തം ബാഹ്യമർദ്ദത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അന്റോയിൻ ലാവോസിയറാണ്.
ഐക്യരാഷ്ട്ര സഭ, രസതന്ത്ര വർഷമായി 2019 ആചരിച്ചു.