App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണത്തിലെ നടപടികളുടെ ഡയറിയെക്കുറിച്ച് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 192

Bസെക്ഷൻ 193

Cസെക്ഷൻ 194

Dസെക്ഷൻ 195

Answer:

A. സെക്ഷൻ 192

Read Explanation:

BNSS Section 192

അന്വേഷണത്തിലെ നടപടികളുടെ ഡയറി

  • (1) - ഈ അദ്ധ്യായത്തിൻകീഴിൽ ഒരു അന്വേഷണം നടത്തുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും, തനിക്ക് വിവരം കിട്ടിയ സമയവും, താൻ, തൻ്റെ അന്വേഷണം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്ത സമയവും, താൻ സന്ദർശിച്ച സ്ഥലം അല്ലെങ്കിൽ സ്ഥലങ്ങളും, തന്റെ അന്വേഷണത്തിലൂടെ തിട്ടപ്പെടുത്തിയ പരിതഃസ്ഥിതികളെക്കുറിച്ചുള്ള ഒരു സ്റ്റേറ്റ് മെന്റും കാണിച്ചുകൊണ്ട് അന്വേഷണത്തിലെ തൻ്റെ നടപടികൾ അനുദിനം ഒരു ഡയറിയിൽ ചേർക്കേണ്ടതാകുന്നു.

  • (2) - അന്വേഷണം നടത്തുന്നതിനിടയിൽ 180-ാം വകുപ്പിൻ കീഴിൽ റിക്കോർഡാക്കപ്പെട്ട സാക്ഷികളുടെ സ്റ്റേറ്റ്‌മെന്റുകൾ കേസ് ഡയറിയിൽ ചേർക്കേണ്ടതാണ്

  • (3) - (1)-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന ഡയറി ഒരു വോള്യമായിരിക്കേണ്ടതും മുറപ്രകാരം പേജ് നമ്പറിടേണ്ടതുമാണ്

  • (4) - ഏതെങ്കിലും ക്രിമിനൽ കോടതിക്ക്, അങ്ങനെയുള്ള കോടതിയിൽ, അന്വേഷണത്തിലോ വിചാരണയിലോ ഇരിക്കുന്ന കേസിൻ്റെ പോലീസ് ഡയറികൾ വരുത്താവുന്നതും, അങ്ങനെയുള്ള ഡയറികൾ കേസിലെ തെളിവായിട്ടല്ലാതെ, എന്നാൽ അങ്ങനെയുള്ള അന്വേഷണത്തിലോ വിചാരണയിലോ കോടതിയെ സഹായിക്കുന്നതിനായി ഉപയോഗിക്കാവുന്നതുമാണ്.

  • (5) - പ്രതിക്കോ അയാളുടെ ഏജൻ്റുമാർക്കോ അങ്ങനെയുള്ള ഡയറികൾ വരുത്തണമെന്ന് ആവശ്യപ്പെടാൻ അവകാശമില്ലാത്തതും, കോടതി അവ നോക്കിയിട്ടുണ്ട് എന്ന കാരണത്താൽ മാത്രം അവ കാണാൻ അയാൾക്കോ അവർക്കോ അവകാശമില്ലാത്തതുമാകുന്നു;

  • എന്നാൽ അവ ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ ഓർമ്മ പുതുക്കാൻ അവ ഉപയോഗിക്കുകയോ അങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിനു വിരുദ്ധമായതു കാണിക്കുന്നതിനു വേണ്ടി കോടതി അവയെ ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ, അതതു സംഗതിപോലെ, 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 148-ാം വകുപ്പിലേയോ 164-ാം വകുപ്പിലേയോ വ്യവസ്ഥകൾ ബാധകമാകുന്നതാണ്.


Related Questions:

അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണത്തിന് വിധേയനാക്കാൻ പാടില്ല എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
148, 149, 150 എന്നീ വകുപ്പുകൾക്ക് കീഴിൽ ചെയ്‌തിട്ടുള്ള കൃത്യങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായുള്ള സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS ലെ സെക്ഷൻ 65 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?