ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് ആരാണ് ?
Aദാദാഭായ് നവറോജി
Bബദറുദിൻ തയ്യബ്ജി
Cഗോപാലകൃഷ്ണ ഗോഖലെ
Dനാനാജി ദേശ്മുഖ്
Answer:
A. ദാദാഭായ് നവറോജി
Read Explanation:
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
- 1866-ൽ ലണ്ടനിൽ ദാദാഭായ് നവറോജിയാണ് ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്.
- ലോർഡ് ലിവെഡൻ എന്ന ബ്രിട്ടീഷ്കാരനായ വ്യക്തിയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്
- 1869-ൽ ബോംബെ, കൊൽക്കത്ത, മദ്രാസ് തുടങ്ങിയ വിവിധ ഇന്ത്യൻ നഗരങ്ങളിൽ അതിന്റെ ശാഖകൾ സ്ഥാപിച്ചു.
- ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ഇന്ത്യയുടെ വികസനം ഗൗരവമായി ഏറ്റെടുക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തെ ഉദ്ബോധിപ്പിക്കാനും ആണ് ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപീകൃതമായത്
- ഇന്ത്യൻ ക്ഷേമത്തിനായി ജനകീയ പിന്തുണ സൃഷ്ടിക്കാൻ രൂപം കൊണ്ട ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുൻഗാമി എന്നും അറിയപ്പെടുന്നു.