App Logo

No.1 PSC Learning App

1M+ Downloads
'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?

Aപഴവങ്ങാടി മഹാ ഗണപതി ക്ഷേത്രം

Bമണ്ണാറശാല നാഗരാജ ക്ഷേത്രം

Cശബരിമല ധർമ്മശാസ്താക്ഷേത്രം

Dചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Answer:

B. മണ്ണാറശാല നാഗരാജ ക്ഷേത്രം

Read Explanation:

  • കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (അനന്തൻ,വാസുകി) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.
  • ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഉരുളി കമഴ്ത്തൽ.
  • സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തി "ഉരുളി കമഴ്ത്തൽ" വഴിപാടു കഴിക്കുന്നു. 
  • ദമ്പതികൾ താളമേളങ്ങളോടെ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ഇവർ ഏറ്റു ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന്‌ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതയായ അമ്മയെ ദർശിച്ച്‌ ഭസ്മം വാങ്ങും.
  • ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു.
  •  കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തുമ്പോഴാണ്‌ ഉരുളി നിവർത്തി ഉപകാരസ്മരണയായി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു. 

Related Questions:

ബലിതർപ്പണ ചടങ്ങുകൾക്ക് പ്രസിദ്ധമായ തിരുവല്ലം ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
ഒരേ ധ്വജത്തി മൂന്നു തവണ കൊടിയേറ്റ് നടത്തുന്ന ക്ഷേത്രം ഏതാണ് ?
നാവാമുകുന്ദൻ എന്നറിയപ്പെടുന്ന ദേവൻ ആരാണ് ?
കാശി വിശ്വനാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
പ്രസിദ്ധമായ കുംഭമാസത്തിലെ മകം തൊഴൽ ഇവയിൽ ഏത് ക്ഷേത്രത്തിലാണ്?