ഒരു ക്ലാസ്സിലെ വിദ്യാർത്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?
Aസമൂഹമിതി
Bപരിശോധന
Cവിക്ഷേപണതന്ത്രങ്ങൾ
Dഅഭിമുഖം
Answer:
A. സമൂഹമിതി
Read Explanation:
സാമൂഹ്യമിതി (Sociometry)
ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗമാണ് - സാമൂഹികബന്ധ പരിശോധനകൾ
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് - സാമൂഹികമിതി
സാമൂഹികമിതിയിൽ നിന്ന് താരങ്ങളെയും (Stars) ക്ലിക്കുകളെയും (Cliques) ഒറ്റപ്പെട്ടവരെയും (Isolates) തിരിച്ചറിയാൻ അധ്യാപകന് സാധിക്കുന്നു
അനേകം അംഗങ്ങളാൽ തിരഞ്ഞെടുക്കുന്നവരാണ് - താരങ്ങൾ
രണ്ടോ മൂന്നോ അംഗങ്ങൾ പ്രത്യേകമായി കൂടിച്ചേർന്നുണ്ടാകുന്ന ഉപസംഘം - ക്ലിക്ക്