ജലം ഉപയോഗിച്ച് കഴുകുന്നത് ഗ്രീസിനെ നീക്കുകയില്ല.
ജലം ഗ്രീസ് അഴുക്കിനെ നനക്കുന്നില്ല എന്നതാണ് ഇതിന് കാരണം.
അവ തമ്മിലുള്ള സ്പർശനതലം വളരെ കുറവാണ്.
ഡിറ്റർജന്റ് ഉപയോഗിച്ചാൽ എളുപ്പം ഗ്രീസിനെ നീക്കം ചെയ്യാൻ സാധിക്കുന്നു.
ഡിറ്റർജന്റിന്റെ തൻമാത്രകൾ ഹെയർപിൻ ആകൃതിയിലുള്ളവയാണ്.
ഇതിന്റെ ഒരറ്റം വെള്ളത്തിന്റെ തന്മാത്രയിലേക്കും മറ്റേ അറ്റം ഗീസ്, എണ്ണ അല്ലെങ്കിൽ മെഴുകിന്റെ തന്മാത്രകളിലേക്കും ആകർഷിക്കപ്പെടുന്നു.
ഇപ്രകാരം ജലം - എണ്ണ സമ്പർക്ക മുഖങ്ങൾ രൂപം കൊള്ളുന്നു.
ഡിറ്റർജന്റ് ചേർക്കുമ്പോൾ, അവയുടെ തന്മാത്രകൾ ഒരു വശത്ത് വെള്ളത്തേയും, മറുവശത്ത് എണ്ണയേയും ആകർഷിക്കുകയും, പ്രതലബലം S (ജലം-എണ്ണ) ഗണ്യമായി കുറയുകയും ചെയ്യുന്നു.