App Logo

No.1 PSC Learning App

1M+ Downloads
വികാസത്തിൻറെ സമീപസ്ഥമണ്ഡലം (ZPD) എന്ന് വൈഗോട്സ്കി വിളിക്കുന്നത് എന്ത് ?

Aപഠിതാവിന് സ്വന്തം കഴിവുകൊണ്ട് എത്തിച്ചേരാവുന്ന നില

Bഅധ്യാപികയെ അനുകരിക്കുന്നതിലൂടെ എത്തിച്ചേരുന്ന നില

Cപഠനവസ്തുത ആവർത്തിച്ചുറപ്പിക്കുന്നതിലൂടെ നേടാവുന്ന നില

Dസ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും പരസഹായത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലം

Answer:

D. സ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും പരസഹായത്താൽ എത്തിച്ചേരാവുന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലം

Read Explanation:

വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development )

  • റഷ്യൻ മനഃശാസ്ത്രജ്ഞനായ ലവ് വൈഗോട്സ്കിയുടെ ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം ( Zone of Proximal Development ).
  • 1962 ൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്യപ്പെട്ട 'ചിന്തയും ഭാഷയും' എന്ന കൃതിയിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മുഖ്യമായ ഊന്നൽ ലഭിച്ചിരുന്നത് 1978 ലെ 'മനസ്സ് സമൂഹത്തിൽ' എന്ന ഗ്രന്ഥത്തിലാണ്.
  • ഓരോ പഠിതാവിനും ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു പഠനമേഖലയിൽ സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന ഒരു വികാസനിലയുണ്ട്. അതേസമയം മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസനിലയിൽ എത്തിച്ചേരാൻ ആ പഠിതാവിന് സാധിക്കും. ഇപ്പറഞ്ഞ രണ്ട് വികാസനിലയും തമ്മിലുള്ള വ്യത്യാസമാണ് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം.
  • കുട്ടിയുടെ സ്വയംപഠനത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതരത്തിൽ അവരുടെ വികാസത്തിന്റെ സമീപസ്ഥ മണ്ഡലത്തിലുള്ള അനുഭവങ്ങൾ ഒരുക്കിക്കൊടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പങ്ക് എന്നാണ് വൈഗോട്സ്കിയും സമാന ചിന്താഗതിക്കാരായ വിദ്യാഭ്യാസ ചിന്തകരും വിശ്വസിക്കുന്നത്.

 


Related Questions:

Name the legal concept which holds that juvenile offenders should be treated differently from adult offenders due to their age and developmental stage.
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?
ബ്രൂണറുടെ ബുദ്ധിവികാസത്തിന്റെ അനുക്രമമായ മൂന്ന് ഘട്ടങ്ങൾ ഏതെല്ലാം?
പിയാഷെയുടെ വികാസഘട്ടങ്ങളല്ലാത്തതേത് ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?