App Logo

No.1 PSC Learning App

1M+ Downloads
2019-ൽ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യക്കാരൻ ?

Aസഞ്ജയ് സുബ്രഹ്മണ്യം

Bശ്രീനിവാസ് കുൽക്കർണി

Cറോമില താപ്പർ

Dഅമിതാവ് ഘോഷ്

Answer:

A. സഞ്ജയ് സുബ്രഹ്മണ്യം

Read Explanation:

ആധുനികകാലത്തിന്റെ തുടക്കത്തിൽ ലോകത്തെ വിവിധ സാംസ്കാരികവിനിമയങ്ങളെയും സംഘർഷങ്ങളെയും കുറിച്ചുള്ള രചനകൾക്കാണ് പുരസ്കാരം. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാൻ തുടങ്ങിയത്, പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്കാരിക ചരിത്രകാരനിലേക്ക് പ്രവർത്തനം മാറ്റി. ചരിത്രത്തിൽ നൽകിയ സംഭാവനകൾക്ക് ഇൻഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ഡാൻ ഡേവിഡ് എന്ന റൊമാനിയൻ വംശജനായ ഇസ്രായേലി ബിസിനസുകാരൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ 10 ശതമാനം തുക, ജേതാക്കൾ അവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നൽകണം.


Related Questions:

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം ?
Gold Exchange and Social Stock Exchange, which were in the news recently, are approved by which organisation?
74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?
കറൻസിരഹിത പണമിടപാടുകൾക്കുവേണ്ടിയുള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ?
2023 ജനുവരി 13 - ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡിൽ എത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പലിന്റെ പേരെന്താണ് ?