Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം കേരളത്തിൽ റേഷൻ കടകളിലേക്ക് വാതിൽപ്പടിവിതരണം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഏജൻസി ?

Aകൺസ്യൂമർ ഫെഡ്

Bസെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ

Cസ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ

Dസപ്ലൈകോ

Answer:

D. സപ്ലൈകോ

Read Explanation:

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (SUPPLYCO)

  • കേരള സർക്കാരിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ എക്സിക്യൂഷൻ വിഭാഗമായി പ്രവർത്തിക്കുന്നു. 
  • 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള നോഡൽ ഏജൻസിയാണ് സപ്ലൈകോ.
  • 1974-ൽ സ്ഥാപിതമായ സപ്ലൈകോ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നു. 
  • അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ചില്ലറ വിപണിയിൽ സർക്കാർ ഇടപെടൽ സപ്ലൈകോയിലൂടെ സാധ്യമാകുന്നു.
  • സപ്ലൈകോ എന്ന ബ്രാൻഡിൽ റീട്ടെയിൽ സൂപ്പർമാർക്കറ്റുകളുടെ ഒരു ശൃംഖലയും മാവേലി സ്റ്റോറുകൾ എന്ന പേരിൽ ജനറൽ സ്റ്റോർ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഒരു ശൃംഖലയും കോർപ്പറേഷൻ നടത്തിവരുന്നു.

Related Questions:

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നി ല്ലായെന്ന പരാതികളിൽ തീരുമാനമെടുക്കുന്നതിനായി നിയമിക്കപ്പെട്ട ജില്ലാ പരാതി പരിഹാര ഓഫീസർ (DGRO) ആരാണ് ?
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?