Challenger App

No.1 PSC Learning App

1M+ Downloads
ക്ഷയരോഗം എങ്ങനെയാണ് പകരുന്നത്?

Aസമ്പർക്കത്തിലൂടെ

Bആഹാരത്തിലൂടെ

Cജലത്തിലൂടെ

Dവായുവിലൂടെ

Answer:

D. വായുവിലൂടെ

Read Explanation:

ക്ഷയം

  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം. 

  • ഡോട്ട് ചികിത്സ ക്ഷയ രോഗവുമായി ബന്ധപ്പെട്ടതാണ്

  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course

  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ

  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ

  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്

  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

  • ലോക ക്ഷയ രോഗ ദിനം-മാർച്ച് 24

  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ

  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്

  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

  • കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം.

  • ക്ഷയരോഗം (Tuberculosis അല്ലെങ്കിൽ TB) പ്രധാനമായും വായുവിലൂടെയാണ് പകരുന്നത്. ഇതൊരു പകർച്ചവ്യാധിയാണ്.

    • ശ്വാസകോശത്തിലെ അണുബാധ: ശ്വാസകോശത്തിൽ ക്ഷയരോഗബാധയുള്ള (Pulmonary TB) ഒരു വ്യക്തിയിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.

    • തുമ്മലും ചുമയും: രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ, സംസാരിക്കുമ്പോഴോ, തുപ്പുമ്പോഴോ ഒക്കെ വളരെ ചെറിയ ഉമിനീർ കണങ്ങൾ (Droplets) വായുവിൽ കലരുന്നു. ഈ കണങ്ങളിൽ ലക്ഷക്കണക്കിന് മൈകോബാക്ടീരിയം ട്യൂബർകുലോസിസ് (Mycobacterium tuberculosis) എന്ന ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടാകും.

    • വായു ശ്വസിക്കുന്നത് വഴി: ഈ വായു സമീപത്തുള്ള ആരോഗ്യവാനായ ഒരു വ്യക്തി ശ്വസിക്കുമ്പോൾ ബാക്ടീരിയകൾ അവരുടെ ശ്വാസകോശത്തിൽ എത്തുകയും രോഗം വരാൻ കാരണമാകുകയും ചെയ്യുന്നു.

    • അടുത്ത സമ്പർക്കം: സാധാരണയായി രോഗിയുമായി ദീർഘനേരം അല്ലെങ്കിൽ സ്ഥിരമായി അടുത്തിടപഴകുന്നവർക്കാണ് (ഉദാഹരണത്തിന് ഒരേ വീട്ടിൽ താമസിക്കുന്നവർ, സഹപ്രവർത്തകർ) രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്.


Related Questions:

താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
എംഫിസിമ എന്ന രോഗത്തിനു കാരണം
താഴെ പറയുന്ന അസുഖങ്ങളിൽ ' സൂണോറ്റിക്ക് (Zoonotic) ' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
ക്ഷയ രോഗത്തിന് കാരണമായ രോഗാണു :
ഡെങ്കിപ്പനി പരത്തുന്ന കൊതുക് :